Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യന്‍ വിമാനാപകടം: സാങ്കേതിക തകരാറാണെന്ന വാദം ഫ്രാന്‍സ് തള്ളി
text_fieldsbookmark_border
കൈറോ: ഈജിപ്തിലെ സീനായില്‍ 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാനാപകടം സാങ്കേതിക തകരാറുകള്‍ മൂലമല്ളെന്ന് ഫ്രഞ്ച് അന്വേഷണ സംഘം അറിയിച്ചു. ഡാറ്റാ റെക്കോഡര്‍ പരിശോധിച്ചപ്പോള്‍ വിമാനത്തിന് തകരാറുകളുള്ളതായി കണ്ടത്തെിയില്ല. പെട്ടെന്നുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നും അവര്‍ വ്യക്തമാക്കി. സ്ഫോടന ശബ്ദം റെക്കോര്‍ഡര്‍ പരിശോധിച്ചപ്പോള്‍ കണ്ടത്തെി. ഫ്രഞ്ച് എയര്‍ബസ് കമ്പനിയാണ് വിമാനം നിര്‍മിച്ചത്. അതിനാലാണ് ഫ്രാന്‍സിനെ അന്വേഷണത്തിന്‍െറ ഭാഗമാക്കിയത്. വിമാനം തകര്‍ത്തതാണെന്ന ഐ.എസിന്‍െറ അവകാശവാദം റഷ്യയും ഈജിപ്തും തള്ളിയിരുന്നു.
സിറിയയില്‍ യു.എസിന്‍െറയും റഷ്യയുടെയും വ്യോമാക്രമണത്തെ തുടര്‍ന്ന് ഐ.എസ് അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story