Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗര്‍ഭച്ഛിദ്ര വിലക്കിനെതിരെ അയര്‍ലന്‍ഡില്‍ പുതിയ സമരമുറ
text_fieldsbookmark_border
ഡബ്ളിന്‍: ഗര്‍ഭച്ഛിദ്രം വിലക്കി അയര്‍ലന്‍ഡില്‍ അടുത്തിടെ നിലവില്‍വന്ന ഭരണഘടനയുടെ എട്ടാം ഭേദഗതിയില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തുടങ്ങിയ പുതിയ സമരമുറ ശ്രദ്ധേയമായി. എട്ടാം ഭേദഗതി പിന്‍വലിക്കുക എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ ആര്‍ത്തവ സമയവും വിശദാംശങ്ങളും പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ഭ്രൂണത്തെ കുഞ്ഞിനു സമാനമായി കാണുന്ന നിയമം ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് 14 വര്‍ഷം വരെ ശിക്ഷ വിധിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഹാസ്യനടി ഗ്രെയ്ന്‍ മഗ്വയറാണ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് പുതിയ സമരത്തിന് തുടക്കമിട്ടത്.
Next Story