Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടണ്‍ ഗോള്‍ഡന്‍...

ബ്രിട്ടണ്‍ ഗോള്‍ഡന്‍ കീ സൊസൈറ്റി പുരസ്കാരം റിയാസ് അഹമ്മദ് കല്ലന്

text_fields
bookmark_border

ബ്രിട്ടണ്‍: ഹോട്ടല്‍ രംഗത്തെ മികവിന് ബ്രിട്ടനിലെ ഗോള്‍ഡന്‍ കീ സൊസൈറ്റി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്കാരം മലപ്പുറം സ്വദേശിക്ക്. ലണ്ടനിലെ മാരില്‍ബോണ്‍ ഹോട്ടലില്‍ ഗസ്റ്റ് റിലേഷന്‍സ് മാനേജരായ റിയാസ് അഹമദ്  കല്ലന്‍ ആണ് 'ആന്ദ്രേ ഡമോന്‍റെ' യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത്. ബ്രിട്ടന്‍റെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള സംഭാവനകള്‍, ഹോട്ടലിന്‍റെ മികവുയര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

മലപ്പുറം ഗവ. കോളജില്‍നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയ റിയാസ് ലണ്ടനിലാണ് എം.ബി.എ ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇംഗ്ളണ്ടില്‍ ജോലി ചെയ്യുന്നു. മാറാക്കരയിലെ കല്ലന്‍ കുഞ്ഞിമൊയ്തുവിന്‍റെയും റസിയയുടെയും മകനാണ്. ജസീല ബീഗം നടക്കാവില്‍ ഭാര്യയാണ്. ദുബൈയില്‍ നടക്കുന്ന രാജ്യാന്തര മല്‍സരത്തില്‍ റിയാസ് ബ്രിട്ടനെ പ്രതിനിധീകരിച്ചു പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:golden key society awardbritenriyas ahammed kallan
Next Story