ബ്രിട്ടനില്‍ വെള്ളപ്പൊക്കം രൂക്ഷം; നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു
text_fieldsലണ്ടന്‍: ബ്രിട്ടനില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് കുടുംബങ്ങളെ വീടുകളില്‍നിന്ന് മാറ്റിത്താമസിപ്പിച്ചു. സ്കോട്ട്ലന്‍ഡ്, വെയില്‍സ് തുടങ്ങി പലയിടത്തും നിര്‍ത്താതെ മഴ പെയ്യുകയാണ്. രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായതായി റിപോര്‍ട്ടുണ്ട്.
പലയിടങ്ങളിലും റോഡുകളും റെയില്‍പ്പാതകളും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര യോഗംചേര്‍ന്നു. ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കാമറണ്‍ അറിയിച്ചു. മഴയുടെ അളവ് സര്‍വകാല റെക്കോഡും ഭേദിക്കുന്നതായി പരിസ്ഥിതി മേധാവി ലിസ് ട്രസ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പലനദികളും കരകവിഞ്ഞൊഴുകുന്നതായി പരിസ്ഥിതികേന്ദ്രം അറിയിച്ചു.
ഓസ്, ഫോസ് നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് യോര്‍കില്‍ നിന്ന് നൂറുകണക്കിന് പേരെ കുടിയൊഴിപ്പിച്ചു. നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. യോര്‍ക് വെള്ളപ്പൊക്ക മേഖലയാണെങ്കിലും 15 വര്‍ഷത്തിനു ശേഷം ഇത്രയധികം ദുരിതമുണ്ടാകുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വെള്ളപ്പൊക്കത്തില്‍പെട്ട റോഡുകളില്‍ പ്രവേശിക്കാതിരിക്കാന്‍ പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാഞ്ചസ്റ്ററിലേക്കും ലീഡ്സിലേക്കും വെള്ളപ്പൊക്കം വ്യാപിച്ചു.
ഇവിടെ 10,000ത്തോളം വീടുകളില്‍ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പലമേഖലകളില്‍നിന്നും തീരദേശസൈന്യത്തിന്‍െറ സഹായത്തോടെയാണ് ആളുകളെ മാറ്റിത്താമസിപ്പിക്കുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ 400 ലക്ഷം പൗണ്ടിന്‍െറ അടിയന്തരസഹായം അനുവദിച്ചതായി ഗതാഗത സെക്രട്ടറി പാട്രിക് എംസിലഹ്ലിന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
