അകാല മരണ കാരണം ഉമിനീരിലെ ആന്‍റിബോഡികളുടെ കുറവെന്ന് പഠനം
text_fieldsലണ്ടന്‍: ഉമിനീരിലെ ആന്‍റിബോഡികളുടെ അളവ് കുറയുന്നത് മരണം വേഗത്തിലാക്കുമെന്ന് പഠനം. ഉമിനീരില്‍ കാണുന്ന സാധാരണ ആന്‍റിബോഡിയായ ഇമ്യൂണോഗ്ളോബുലിന്‍ എയും മരണനിരക്കുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബര്‍മിങ് ഹാം യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അണുബാധയെ ചെറുക്കുന്ന പ്രധാന ആന്‍റിബോഡിയാണ് ഇമ്യൂണോഗ്ളോബുലിന്‍. ഇതിന്‍െറ കുറവ് കാന്‍സറുമായി ബന്ധപ്പെട്ട മരണത്തിനാണ് സാധ്യത കൂടുതലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
മാനസിക സമ്മര്‍ദം, ഡയറ്റ്, വ്യായാമം, മദ്യപാനം, പുകവലി തുടങ്ങിയ കാര്യങ്ങളാണ് ആന്‍റിബോഡികളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍. പ്രായപൂര്‍ത്തിയായ 639 പേരില്‍ പലതവണയായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
