എയര്‍ഫ്രാന്‍സ് വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി: ദമ്പതികള്‍ പിടിയില്‍
text_fieldsപാരിസ്: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഫ്രാന്‍സ് വിമാനം കെനിയയില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ ദമ്പതികള്‍ കസ്റ്റഡിയില്‍. ഇതേ വിമാനത്തിലെ യാത്രക്കാരായിരുന്ന ദമ്പതികളെയാണ് ഫ്രഞ്ച് പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. മൗറീഷ്യസില്‍നിന്ന് പാരിസിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍െറ ശൗചാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. 14 ജീവനക്കാരും 459 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അടിയന്തരമായി ഇറക്കി പരിശോധന നടത്തിയപ്പോള്‍ കാര്‍ഡ് ബോര്‍ഡില്‍ നിര്‍മിച്ച വസ്തുവാണെന്ന് തിരിച്ചറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് യാത്രക്കാരെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള സൂചനകള്‍ പ്രകാരമാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. വെറുതെ ഭീതിസൃഷ്ടിക്കാന് ഇവരിലൊരാള്‍ ചെയ്ത കൃത്യമാണിതെന്നാണ് പൊലീസ് വിശദീകരണം.
