വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമം
text_fields
ബര്‍ലിന്‍: വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികര്‍ കൈകാര്യം ചെയ്ത് പൊലീസിന് കൈമാറി. ഫ്രാങ്ക്ഫൂര്‍ട്ടില്‍നിന്ന് ബെല്‍ഗ്രേഡിലേക്ക് പോയ ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാനജീവനക്കാരും ചേര്‍ന്ന് വാതില്‍ തുറക്കുന്നത് തടഞ്ഞതിനാല്‍ അപകടം ഒഴിവായി.
യാത്രാമധ്യേ വാതിലിനരികിലത്തെിയ യാത്രക്കാരന്‍ വാതിലില്‍ എന്തോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജീവനക്കാരെ അറിയിച്ച് ഇയാളെ തടഞ്ഞു.
വിമാനത്തിന്‍െറ സാധാരണ വാതിലാണ് തുറക്കാന്‍ ശ്രമിച്ചതെന്നും കോക്പിറ്റ് വാതില്‍ അല്ളെന്നും എയര്‍ലൈന്‍സ് വക്താവ് ആന്‍ഡ്രിയാസ് ബാര്‍ട്ടെല്‍സ് അറിയിച്ചു.
പറക്കുന്ന സമയത്ത് ഈ വാതില്‍ തുറക്കാറില്ളെന്നും ആന്‍ഡ്രിയാസ് വ്യക്തമാക്കി. വിമാനം ബെല്‍ഗ്രേഡില്‍ എത്തിയ ഉടന്‍ ഇയാളെ പൊലീസിന് കൈമാറി.
