Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കി വീണ്ടും മാപ്പു പറയണമെന്ന് പുടിൻ

text_fields
bookmark_border
  • ഐ.എസുമായി റഷ്യ എണ്ണ വ്യാപാരം നടത്തിയതിെൻറ തെളിവുണ്ടെന്ന് ഉർദുഗാൻ
തുർക്കി വീണ്ടും മാപ്പു പറയണമെന്ന് പുടിൻ
cancel

മോസ്കോ:  വിമാനം വെടിവെച്ചു വീഴ്ത്തിയ സംഭവത്തിൽ തുർക്കി ഒരിക്കൽ കൂടി മാപ്പുപറയണമെന്നും തുർക്കിയുടെ വഞ്ചന റഷ്യ ഒരിക്കലു ം മറക്കില്ലെന്നും പ്രസിഡൻറ് വ്ലാദിമിർ പുടിൻ.  തുർക്കിയുടെ നടപടി യുദ്ധക്കുറ്റകൃത്യമാണെന്നും പുടിൻ ആരോപിച്ചു. റഷ്യൻ പൈലറ്റിനെ കൊലപ്പെടുത്തിയതിന് തുർക്കി സമാധാനം പറയേണ്ടിവരും. തുർക്കിക്കെതിരെ വ്യാപാര ഉപരോധം ശക്തമാക്കും. ഐ.എസിൽനിന്ന് തുർക്കി എണ്ണ വാങ്ങുന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പുടിൻ പറഞ്ഞു.

അതേസമയം ഐ.എസിൽനിന്ന് എണ്ണ വാങ്ങുന്നത് തുർക്കിയല്ലെന്നും റഷ്യയാണെന്നും പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐ.എസുമായി റഷ്യ എണ്ണ വ്യാപാരം നടത്തിയതിെൻറ തെളിവ് കൈയിലുണ്ടെന്നും അത് ലോകത്തിന് മുന്നിൽ പരസ്യമാക്കുമെന്നും ഉർദുഗാൻ മുന്നറിയിപ്പുനൽകി.
ഐ.എസിൽനിന്ന് തുർക്കി എണ്ണ വാങ്ങുന്നുവെന്ന് റഷ്യ ആരോപിച്ചിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story