Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോളതാപനം ഭൂമിയിലെ ഓക്സിജന്‍െറ അളവ് കുറക്കുമെന്ന് പഠനം

text_fields
bookmark_border
ആഗോളതാപനം ഭൂമിയിലെ ഓക്സിജന്‍െറ അളവ് കുറക്കുമെന്ന് പഠനം
cancel

ലണ്ടന്‍: ആഗോളതാപനം ഭൂമിയിലെ ഓക്സിജന്‍െറ അളവ് കുറയാന്‍ കാരണമാകുമെന്ന് പഠനം. ബ്രിട്ടനിലെ ലീസെസ്റ്റര്‍ സര്‍വകലാശാലയിലെ സംഘമാണ് പഠനത്തിനു പിന്നില്‍. സമുദ്രങ്ങളിലെ ചൂട് വര്‍ധിക്കുന്നതാണ് ഓക്സിജന്‍െറ അളവ് കുറയുന്നതിന് കാരണമാകുക. നേരത്തെ ആഗോളതാപനം കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുമെന്നായിരുന്നു കണ്ടത്തെല്‍.

സമുദ്രജല ഊഷ്മാവ് ആറു ഡിഗ്രി സെല്‍ഷ്യസ് ആയാല്‍ സമുദ്രത്തില്‍ ഓക്സിജന്‍െറ അളവില്‍ വ്യതിയാനം വരുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഈ നില തുടര്‍ന്നാല്‍ 2100ഓടെ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. അന്തരീക്ഷത്തിലെ ഓക്സിജന്‍െറ മൂന്നില്‍ രണ്ടുഭാഗവും ഉല്‍പാദിപ്പിക്കപ്പെടുന്നത് സമുദ്രത്തില്‍നിന്നാണ്.

ആഗോളതാപനം കാരണം അന്‍റാര്‍ട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകി പ്രളയത്തിന് സാധ്യതയുണ്ടെന്നായിരുന്നു ശാസ്ത്രലോകത്തിന്‍െറ പ്രധാന നിഗമനം. എന്നാല്‍, അതിലേറെ ദുരന്തമാണ് ഭൂമിയിലെ ജീവജാലങ്ങളെ കാത്തിരിക്കുന്നതെന്നും പഠനത്തിന് നേതൃത്വംനല്‍കിയ സെര്‍ജി പെട്രോവ്സ്കി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story