വിരലടയാളം നല്‍കിയില്ല; യുവതിക്ക് 1000 യൂറോ പിഴ
text_fieldsപാരിസ്: യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ റാലിയില്‍ പങ്കെടുത്ത യുവതി വിരലടയാളമെടുക്കാന്‍ വിസ്സമ്മതിച്ചതിന് പാരിസ് കോടതി 1000 യൂറോ പിഴ വിധിച്ചു. പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് 300ഓളം പേര്‍ റാലി നടത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ആഗോളതാപനം കുറക്കുന്നതിന് ലോക നേതാക്കള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ നടത്തിയ റാലി ഇവര്‍ തടസ്സപ്പെടുത്തിയെന്നും പറയുന്നു. അറസ്റ്റിനു ശേഷം പൊലീസ് വിരലടയാളം ആവശ്യപ്പെട്ടെങ്കിലും യുവതി വിസ്സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തെങ്കിലും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് നിയമനടപടികള്‍ സ്വീകരിച്ചത്. യുവതിക്കൊപ്പം മറ്റൊരു യുവാവിനെയും ശിക്ഷിച്ചിട്ടുണ്ട്. പൊലീസ് ഓഫിസര്‍ക്കു നേരെ കുപ്പിയെറിഞ്ഞതിനാണ് ഇയാളെ മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.