Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2019 4:38 PM GMT Updated On
date_range 7 Nov 2019 4:38 PM GMTലുഫ്താൻസ ജീവനക്കാരുടെ സമരം; ജർമനിയിൽ 1300 വിമാന സർവിസ് റദ്ദാക്കി
text_fieldsബർലിൻ: രണ്ടു കാബിന്‍ ക്രൂ യൂനിയനുകളുടെ സമരം കാരണം ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ 1300 സര്‍വിസുകള്‍ റദ്ദാക്കി. ശ മ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട ജര്‍മനിയിലെ കാബിന്‍ ക്രൂ 48 മണിക്കൂര്‍ സമരം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് ലുഫ്താന്‍സ യാത്രക്കാർ ദുരിതത്തിലായി. 1,80,000 യാത്രക്കാരെ സമരം ബാധിച്ചു.
സമരം ഒഴിവാക്കാന്‍ മാനേജ്മെൻറ് അവസാന സമയത്ത് സ്വീകരിച്ച നിയമ നടപടികളും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വിസുകള്‍ റദ്ദാക്കാനുള്ള തീരുമാനം. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീളും. ജര്‍മനിയില്‍നിന്നു പുറപ്പെടുന്ന സര്‍വിസുകളെയാണ് ഇതു പ്രധാനമായും ബാധിച്ചത്.
Next Story