Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കിയിൽ കാർബോംബ് സ്ഫോടനം: 13 സൈനികർ മരിച്ചു
text_fieldsbookmark_border
ഇസ്താംബൂൾ: തുർക്കിയിൽ ബസിലുണ്ടായ സ്ഫോടനത്തിൽ 13 സൈനികർ മരിച്ചു. 48 സൈനികർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ബസിലേക്ക് ഇടിച്ചുകയറ്റയിതാണെന്ന് സംശയിക്കുന്നു. മദ്ധ്യ തുർക്കിയിലെ കൈസേരി നഗരത്തിലാണ് സ്ഫോടനം നടന്നത്.
ൈസനിക കേന്ദ്രത്തിൽ നിന്നും ബസിൽ അവധി ദിന ഷോപ്പിങ്ങിനായി പോയ സൈനികരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ച ഇസ്താംബൂളിെല ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം.
Next Story
