Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​സ്​പാനിഷ്​ ഫ്ലൂവിനെ...

​സ്​പാനിഷ്​ ഫ്ലൂവിനെ അതിജീവിച്ച മുത്തശ്ശി കോവിഡിനെയും തോൽപിച്ചു​ 

text_fields
bookmark_border
​സ്​പാനിഷ്​ ഫ്ലൂവിനെ അതിജീവിച്ച മുത്തശ്ശി കോവിഡിനെയും തോൽപിച്ചു​ 
cancel

മഡ്രിഡ്​: കോവിഡിനെ ചെറുത്തുതോൽപിച്ച സ്​പാനിഷ്​ മുത്തശ്ശി. 113വയസുള്ള, സ്​പെയിനിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയായ മരിയ ബ്രന്യാസ്​ ആണ്​ രോഗമുക്​തി നേടിയത്​. 1918ലെ സ്​പാനിഷ്​ ഫ്ലൂവിനെ അതിജീവിച്ച വ്യക്​തിയാണ്​ ഇവർ.

ഇവർ താമസിക്കുന്ന സാൻറ മരിയ ഡേൽ ടുറ ശകയർ​ ഹോമിൽ നിരവധി പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 20 വർഷമായി ഇവിടെയാണ്​ മരിയയുടെ താമസം. ഏപ്രിലിലാണ്​ മുത്തശ്ശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ആഴ്​ചകളോളം ഐസൊലേഷനിൽ കഴിഞ്ഞു. ശ്വാസകോശസംബന്ധമായ രോഗങ്ങളാണ്​ ബാധിച്ചിരുന്നത്​. ശുശ്രൂഷക്കായി ഒരാളെ മാത്രം കെയർഹോം അനുവദിച്ചു​. കഴിഞ്ഞാഴ്​ച വീണ്ടും പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.  

നല്ല ആരോഗ്യമാണ്​ രോഗമുക്​തി നേടാൻ സഹായിച്ചതെന്നാണ്​ മുത്തശ്ശി പറയുന്നത്​. മൂന്നുമക്കളുടെ അമ്മയായ മരിയ 1907 മാർച്ച്​ നാലിന്​ യു.എസിലാണ്​ ജനിച്ചത്​. സ്​പാനിഷ്​ സ്വദേശിയായ പിതാവ്​ സാൻഫ്രാൻസിസ്​കോയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തി​​​െൻറ കാലത്താണ്​ കുടുംബം സ്​പെയിനിലേക്ക്​ താമസം മാറ്റിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpanishCoronaviruscovid 19
News Summary - 113-Year-Old Spanish Woman Beats Coronavirus
Next Story