Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആശ്വാസ വാർത്ത;...

ആശ്വാസ വാർത്ത; ഇറ്റലിയിൽ കോവിഡ്​ ബാധിച്ച 101കാരൻ രോഗമുക്​തി നേടി

text_fields
bookmark_border
ആശ്വാസ വാർത്ത; ഇറ്റലിയിൽ കോവിഡ്​ ബാധിച്ച 101കാരൻ രോഗമുക്​തി നേടി
cancel
camera_altrepresentational image

റോം: കോവിഡ്​ ഭയാശങ്കകൾക്കിടയിലും ചിലയിടങ്ങളിൽ നിന്ന്​ ശുഭസൂചനകളടങ്ങിയ വാർത്തകൾ വരാൻ തുടങ്ങിയിരിക്കുന്നു. ചൈനയിൽ രോഗബാധ സ്ഥിരീകരിച്ച 70,000ത്തിലധികമാളുകൾ രോഗമുക്​തി നേടിയെന്ന വാർത്ത ലോകജനത വലിയ ആശ്വാസമെന്നോണമാണ്​ ഏറ്റെടുത്തത്​. വൈറസ്​ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിൽ നിന്നും ഇന്ന്​ റിപ്പോർട്ട്​ ചെയ്​ത പുതിയ വാർത്തയും ഏറെ ആശ്വാസം പകരുന്നതാണ്.

കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 101കാരനാണ്​ രോഗ മുക്തി നേടി ആശുപത്രി വിട്ടിരിക്കുന്നത്​. ഇറ്റലിയിലെ റിമിനി സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകത്ത് ഇതുവരെ രോഗം ഭേദമായതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ‘മിസ്റ്റർ പി.’ എന്ന്​ ഇറ്റാലിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ച വൃദ്ധൻ.

ഇയാൾ 1919ൽ ജനിച്ചതായ രേഖകൾ ഉണ്ടെന്ന്​ റിമിനി വൈസ്​ മേയർ ഗ്ലോറിയ ലിസി അവകാശപ്പെടുന്നു. മിസ്റ്റർ പി. രോഗം ഭേദമായി പോയതോടെ റിമിനിയിലെ ആശുപത്രിയിൽ അതായിരുന്നു ചർച്ചാവിഷയം. രാജ്യത്തെ ജനങ്ങൾക്ക്​ പുത്തൻ പ്രതീക്ഷയാണ്​ സംഭവം നൽകിയതെന്നും അവർ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രായമായവരിൽ​ കൊറോണ വൈറസ്​ കൂടുതല്‍ അപകടം വിതക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ ഇറ്റാലിയന്‍ മാധ്യമങ്ങൾ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിസ്റ്റർ പിയുടെ അനുഭവം മരണനിരക്കിൽ ചൈനയെ മറികടന്ന ഇറ്റലിക്ക്​ വലിയ ആശ്വാസമാണ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italy​Covid 19
News Summary - 101-year-old Italian recovers from COVID-19-world news
Next Story