ഇ.യു അഭയാർഥി സംഘർഷം: മാക്രോണും പുടിനും ചർച്ച നടത്തി
text_fieldsപോളണ്ട്-ബെലറൂസ് അതിർത്തി മുറിച്ചു കടക്കുന്നതിനിടെ ബഗ് നദിയിൽ മുങ്ങി മരിച്ച 19കാരനായ സിറിയൻ അഭയാർഥി അഹ്മദ് അൽ ഹസനു വേണ്ടി നടന്ന മയ്യിത്ത് നമസ്കാരം
ബ്രസൽസ്: ബെലറൂസ്-പോളണ്ട് അതിർത്തിയിലെ അഭയാർഥിപ്രശ്നം പരിഹരിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും ടെലിഫോൺ ചർച്ച നടത്തി. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചയിൽ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന അഭയാർഥികൾക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്ന കാര്യത്തിൽ ഇരുവരും അനൗപചാരിക ധാരണയിലെത്തിയതായി ഫ്രഞ്ച് പ്രസിഡൻറിെൻറ കാര്യാലയം അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
അതേസമയം, ഇ.യു രാഷ്ട്രനേതാക്കളും ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷങ്കോയും തമ്മിലുള്ള പ്രശ്നം തീർക്കുന്നതിെൻറ ആവശ്യകതക്കാണ് ചർച്ചയിൽ പുടിൻ ഊന്നൽ നൽകിയതെന്ന് അദ്ദേഹത്തിെൻറ കാര്യാലയം അറിയിച്ചു. അതിർത്തി കടന്ന അഭയാർഥികളോട് പോളിഷ് സൈന്യം പരുഷമായാണ് പെരുമാറുന്നതെന്നും പുടിൻ ആരോപിച്ചു.
അതിനിടെ, സംഘർഷം ലഘൂകരിക്കുന്നതിനായി സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ അംഗലാ മെർകലും ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷങ്കോയും 50 മിനിട്ട് ടെലിഫോൺ ചർച്ച നടത്തി. സംഘർഷം വളരാതിരിക്കാനും അഭയാർഥികൾക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും വേണ്ട നടപടികളും ചർച്ച ചെയ്തതായി ബെലറൂസ് ഔദ്യോഗിക വാർത്ത ഏജൻസി ബെൽട്ട റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

