Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുടിന്റെ സ്വത്തുക്കൾ...

പുടിന്റെ സ്വത്തുക്കൾ മരവിപ്പിച്ചേക്കും

text_fields
bookmark_border
പുടിന്റെ സ്വത്തുക്കൾ മരവിപ്പിച്ചേക്കും
cancel

ബ്ര​സ​ൽ​സ്: മോ​സ്‌​കോ​യു​ടെ യു​ക്രെ​യ്‌​ൻ അ​ധി​നി​വേ​ശ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വി​ന്റെ​യും സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ല​ക്‌​സം​ബ​ർ​ഗ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജീ​ൻ അ​സെ​ൽ​ബോ​ൺ പ​റ​ഞ്ഞു. റ​ഷ്യ​ൻ ഉ​പ​രോ​ധ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​നാ​യി 27 രാ​ജ്യ കൂ​ട്ടാ​യ്മ​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന് മു​മ്പ് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി​ക​ളാ​ൽ റ​ഷ്യ​യെ വേ​ദ​നി​പ്പി​ക്കു​മെ​ന്നും ആ​ഗോ​ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ബ​ല​മാ​യ സം​വി​ധാ​ന​മാ​യ സ്വി​ഫ്റ്റി​ൽ​നി​ന്ന് റ​ഷ്യ​യെ ബൂ​ട്ട് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​സെ​ൽ​ബോ​ൺ പ​റ​ഞ്ഞു. പു​ടി​നും ലാ​വ്‌​റോ​വി​നും യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മ​ട​ക്കം ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir PutinEUfreeze assets
News Summary - EU freezes Putin and Russian minister's assets
Next Story