ഇത്യോപ്യയിൽ ഇരുവിഭാഗങ്ങളും യുദ്ധക്കുറ്റം നടത്തിയതായി യു.എൻ
text_fieldsആഡിസ് അബബ: ടിഗ്രെ മേഖലയിൽ ഒരുവർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ ഇത്യോപ്യയിൽ ഇരുവിഭാഗവും യുദ്ധക്കുറ്റങ്ങൾ നടത്തിയതായി യു.എൻ അന്വേഷണറിപ്പോർട്ട്. ഇത്യോപ്യൻ മനുഷ്യാവകാശ കമീഷനു(ഇ.എച്ച്.ആർ.സി)മായി സഹകരിച്ചാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട് തയാറാക്കിയത്.
ടിഗ്രെ സേന ആഡിസ് അബബയിൽ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. 1300 ലേറെ ബലാത്സംഗക്കേസുകളാണ് കണ്ടെത്തിതത്. ഇതിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുപോലുമില്ല.
സർക്കാർ-വിമതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാരാണ് ഇരയാക്കപ്പെട്ടതെന്ന് യു.എൻ ഹൈകമീഷണർ മിഷേൽ ബാഷ്ലറ്റ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കൊലപാതകങ്ങൾ,കൊള്ള, കലാപം തുടങ്ങി എണ്ണമറ്റ കലാപങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.