എസ്വാറ്റിനി പ്രധാനമന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
text_fieldsജൊഹാനസ്ബർഗ്: ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനി(സ്വാസിലാൻഡ്) യുടെ പ്രധാനമന്ത്രി ആംബ്രോസ് മൺഡ്വുവോ ഡ്ലാമിനി കോവിഡ് ബാധിച്ചു മരിച്ചു. 52 വയസ്സുകാരനായ ആംബ്രോസ് ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
നവംബറിൽ കോവിഡ് സ്ഥിരീകരിച്ച ആംബ്രോസിനെ ചികിത്സക്കായി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയുടെ പ്രസിഡൻറായി 2018ലാണ് ആംബ്രോസ് അധികാരമേറ്റത്.
താരതമ്യേന ചെറിയ രാജ്യമായ എസ്വാറ്റിനിയിൽ 7,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 127 പേർ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

