Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിങ്കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി തുർക്കി
cancel
Homechevron_rightNewschevron_rightWorldchevron_rightകരിങ്കടലിൽ വൻ...

കരിങ്കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി തുർക്കി

text_fields
bookmark_border

ഇസ്​തംബുൾ: കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി പ്രസിഡൻറ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. 2023 ഓടെ ഇവിടെനിന്നും പ്രകൃതി വാതകം വാണിജ്യപരമായി ഖനനം ചെയ്യാനാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 320 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതി വാതക നിക്ഷേപം ഉള്ളതായാണ്​ കരുതുന്നതെന്നും തുർക്കിയുടെ പുതിയ യുഗത്തിന്​ അത്​ കാരണമാകുമെന്നും ഉർദുഗാൻ പറഞ്ഞു.

തുർക്കി സർക്കാറി​െൻറ കീഴിലുള്ള എണ്ണക്കമ്പനിയായ ടി.പി.എ.ഒക്ക്​ പ്രകൃതി വാതക നിർമാണത്തിൽ നിലവിൽ വൈദഗ്​ധ്യമില്ല. ഇതിനായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത്​ ഇപ്പോൾ പരിഗണനയി​ലില്ലെന്നും പ്രസിഡൻറ്​ പറഞ്ഞു. നിലവിൽ മറ്റു രാജ്യങ്ങളിൽ നിന്ന്​ വലിയ അളവിൽ പ്രകൃതി വാതകം തുർക്കി ഇറക്കുമതി ചെയ്യുന്നുണ്ട്​.


തുർക്കിയുടെ ഫാതിഹ്​ പര്യവേഷണ കപ്പലാണ്​ പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്​. കരിങ്കടലിൽ പര്യവേഷണങ്ങൾ നടത്തുന്നതിന്​ ഈ അടുത്ത വർഷങ്ങളിലായി മൂന്ന്​ കപ്പലുകൾ തുർക്കി വാങ്ങിയിരുന്നു. ഊർജ മേഖലയിൽ മുന്നേറ്റമുണ്ടാക്കുന്നതിന്​ വ്യത്യസ്​ത ഗവേഷണങ്ങൾ തുർക്കി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്​.

അതേസമയം, എണ്ണപോലുള്ള ഊർജ സ്രോതസ്സുകളുടെ പ്രസക്​തി കുറഞ്ഞു വരുന്നതിനാൽ പുതിയ കണ്ടെത്തൽ തുർക്കിയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കാവുന്ന കുതിപ്പിന്​ പരിമിതികളുണ്ടെന്നും ചില വിദഗ്​ധർ നിരീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkeynatural gas
Next Story