Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്​ലാം വിരുദ്ധ...

ഇസ്​ലാം വിരുദ്ധ നീക്കം: മാക്രോണി​െൻറ മനോനില പരിശോധിച്ച്​ ചികിത്സിക്കണമെന്ന്​ ഉറുദുഗാൻ

text_fields
bookmark_border
ഇസ്​ലാം വിരുദ്ധ നീക്കം: മാക്രോണി​െൻറ മനോനില പരിശോധിച്ച്​ ചികിത്സിക്കണമെന്ന്​ ഉറുദുഗാൻ
cancel
camera_alt

ഉറുദുഗാനും മാക്രോണും                      കടപ്പാട്​: റോയി​ട്ടേഴ്​സ്​

ഇസ്​താംബൂൾ: മുസ്​ലിംകളോടുള്ള ഫ്രാൻസി​െൻറ പുതിയ സമീപനത്തി​െൻറ പേരിൽ അറബ്​ ലോകത്ത്​ പ്രതിഷേധം ശക്​തമായിരിക്കുകയാണ്​. മുസ്​ലിംകളോടും ഇസ്​ലാമിനും നേരെയുള്ള ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോണി​െൻറ സമീപനം മുൻനിർത്തി അദ്ദേഹത്തി​െൻറ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉറുദുഗാൻ.

'മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍' -കയ്​സേരി നഗരത്തിൽ ശനിയാഴ്​ച നടന്ന യോഗത്തിൽ ഉറുദുഗാന്‍ പറഞ്ഞു.

ഇസ്​ലാമിക മൗലികവാദത്തെ പ്രതിരോധിക്കാനും ​ഫ്രാൻസി​െൻറ മതേതര ​പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള പദ്ധതികൾ അനാവരണം ചെയ്​ത മാ​ക്രോണി​െൻറ പുത്തൻ നയങ്ങ​ൾക്കെതിരായിരുന്നു തുർക്കി ഭരണാധികാരിയുടെ ആക്രമണം.

തുർക്കിയുടെ പ്രസ്​താവന അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാൽ തങ്ങളുടെ സ്​ഥാനപതിയെ തിരികെ വിളിക്കുന്നതായും ഫ്രാൻസ്​ പ്രതികരിച്ചു.

ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന് മാക്രോണ്‍ അടുത്തിടെ പ്രസ്​താവിച്ചിരുന്നു. ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന്​ പിന്നാലെയാണ്​ വിവാദങ്ങൾ കൂടുതൽ കത്തിപ്പടർന്നത്​.

ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ഹിജാബ്​ നിരോധമുണ്ട്​. മാക്രോണി​ന്‍റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiatayyip erdoganFrench President Emmanuel Macron
News Summary - Erdogan says Macron ‘needs treatment’ over attitude to Muslims
Next Story