Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തുർക്കിയിൽ ചരിത്രപ്രധാനമായ തഖ്​സീം ചത്വരത്തിൽ പള്ളി തുറന്ന്​ ഉർദുഗാൻ
cancel
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ...

തുർക്കിയിൽ ചരിത്രപ്രധാനമായ തഖ്​സീം ചത്വരത്തിൽ പള്ളി തുറന്ന്​ ഉർദുഗാൻ

text_fields
bookmark_border

ഇസ്​റ്റംബൂൾ: തുർക്കിയുടെ രാഷ്​ട്രപിതാവ്​ മുസ്​തഫ കമാൽ അതാതുർക്​ മതേതരത്വത്തി​െൻറ പ്രതീകമായി നിലനിർത്തിയ തഖ്​സീം ചത്വരത്തിനു ചാരെ പുതിയ മസ്​ജിദ്​ തുറന്ന്​ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. 1950കൾ മുതൽ മസ്​ജിദ്​ നിർമാണത്തിന്​ പലവുരു ശ്രമങ്ങൾ നടത്തിയതൊക്കെയും പരാജയമായതിനു ശേഷമാണ്​ വെള്ളിയാഴ്​ച പുതിയ മസ്​ജിദ്​ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്​. 2013ലാണ്​ നിർമാണ പദ്ധതികൾക്ക്​ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നത്​. ഇതിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങളുടെ വാർഷികത്തിലാണ്​ ഉദ്​ഘാടനം. ചത്വരത്തിന്​ സമീപം അതാതുർക്​ പ്രതിമയിൽനിന്ന്​ മാറി നിർമിച്ച മസ്​ജിദ്​ പ്രൗഢിയിലും ശിൽപ ഭംഗിയിലും സമീപ കാല നിർമിതികളി​ൽ ഏറ്റവും മനോഹരമായവയിലൊന്നാണ്​.

ഇസ്​തംബൂളിൽ വ്യാപാരത്തി​െൻറയും വിനോദസഞ്ചാരത്തി​െൻറയും തൊഴിലാളികളുടെയുമുൾപെടെ ഏറ്റവും തിരക്കുപിടിച്ച ഇടമാണ്​ തഖ്​സീം ചത്വരം. പട്ടണത്തിലെ ഏറ്റവും വലിയ ഗ്രീക്​ ഓർതഡോക്​സ്​ ചർച്ച്​ ഉൾപെടെ പരിസരത്താണ്​ സ്​ഥിതി ചെയ്യുന്നത്​.

1990 കളിൽ ഇസ്​റ്റംബൂൾ മേയറായ കാലം മുതൽ ഇവിടെ പള്ളി നിർമാണത്തിന്​ ഉർദുഗാൻ ശ്രമങ്ങൾ സജീവമാക്കിയിരുന്നു. 1997ൽ പട്ടാള ഇടപെടലാണ്​ പദ്ധതി നീട്ടിയത്​. 2017ൽ വീണ്ടും നിർമാണം ആരംഭിച്ച മസ്​ജിദിനോടു ചേർന്ന്​ പ്രദർശന ഹാൾ, ലൈബ്രറി, സൂപ്​ കിച്ചൺ, കാർ പാർക്​ എന്നിവയും ഒരുക്കിയിട്ടുണ്ട്​. നഗരത്തിൽ ഉർദുഗാൻ തുറന്നുകൊടുക്കുന്ന മൂന്നാമത്തെ പ്രധാന മസ്​ജിദാണിത്​. 2019ൽ കാംലിക മസ്​ജിദും കഴിഞ്ഞ വർഷം ചരിത്രപ്രസിദ്ധമായ അയാ സോഫിയയും തുറന്നുകൊടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErdoganMosqueIstanbul Taksim Square
News Summary - Erdogan opens landmark mosque in Istanbul’s Taksim Square
Next Story