Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാസ്​ട്രോ യുഗം അവസാനിക്കുന്നു; ക്യൂബ മാറുമോ?
cancel
Homechevron_rightNewschevron_rightWorldchevron_rightകാസ്​ട്രോ യുഗം...

കാസ്​ട്രോ യുഗം അവസാനിക്കുന്നു; ക്യൂബ മാറുമോ?

text_fields
bookmark_border

ഹവാന: ആദ്യം സ്​പെയിനും പിന്നെ അമേരിക്കയും കോളനിയാക്കിവെച്ച നീണ്ട കാലം അവസാനിപ്പിച്ച്​ ക്യൂബയെ ശരിക്കും സ്വതന്ത്രമാക്കിയ 1959ലെ വിപ്ലവം മുതൽ കാസ്​ട്രോ എന്ന പേരുകൂടി രാജ്യത്തിന്‍റെ ഭാഗമാണ്​. ക്യൂബക്ക്​​ സ്വാതന്ത്ര്യം നേടി​െക്കാടുക്കുന്നതിൽ മുന്നിൽനിന്ന ഫിദൽ കാസ്​ട്രോ തന്നെയായിരുന്നു പതിറ്റാണ്ടുകളോളം രാജ്യത്തിന്​ പിതാവും ഭരണകർത്താവും പിന്നെയെല്ലാം. അതുകഴിഞ്ഞ്​ ഇളയ സഹോദരൻ റൗൾ കാസ്​ട്രോയും ഭരണം ചലിപ്പിച്ചെങ്കിലും പ്രായം 90 തികഞ്ഞ അദ്ദേഹം കൂടി പടിയിറങ്ങുന്നതോടെ ക്യൂബ പ്രവേശിക്കുന്നത്​ പുതിയ ​യുഗത്തിലേക്ക്​.

20ാം നൂറ്റാണ്ട്​ ദർശിച്ച ഏറ്റവും മഹാന്മാരായ രാഷ്​ട്രീയ നേതാക്കളിൽ മുന്നിലുണ്ടായിരുന്ന ഫിദൽ 90ാം വയസ്സിൽ 2016ലാണ്​ വിടപറയുന്നത്​. ശീതയുദ്ധം ലോകത്തെ മുനയിൽ നിർത്തിയ തൊട്ടുമുമ്പും​ ശേഷവും അമേരിക്കയോ​ട്​ മല്ലിട്ടുനിന്ന്​ ക്യൂബയെ കരുത്തോടെ നിർത്തിയ അദ്ദേഹം അതുകൊണ്ടു​തന്നെ രാജ്യത്തുമാത്രമല്ല, ആഗോള തലത്തിലും ആദരിക്കപ്പെട്ടു. റഷ്യൻ ഭരണാധികാരി നികിത ക്രൂഷ്​ചേവ്​ ഉൾപെടെ അദ്ദേഹത്തെ ആരാധനയോടെ കണ്ടു. അഞ്ചു പതിറ്റാണ്ടോളം ക്യൂബയിൽ എതിരില്ലാതെ ഭരണം നിയന്ത്രിച്ചു. ഇതിനിടയിൽ പഴയ കോളനി തിരിച്ചുപിടിക്കാൻ അമേരിക്ക നേരിട്ട്​ നടത്തിയ ശ്രമങ്ങൾ ഒറ്റക്കുനിന്ന്​ തോൽപിച്ച്​ വീരപുരുഷനായി. പരസ്യമായി റഷ്യക്കൊപ്പം നിലയുറപ്പിച്ച്​ അമേരിക്കയോട്​ കൊമ്പുകോർത്ത കാസ്​ട്രോ ക്യൂബൻ ജനതയുടെ ഹൃദയത്തിൽ ജീവിച്ചു മരണം വരെയും.

വിയോഗത്തിന്​ 10 വർഷം മുന്നേ പ്രസിഡന്‍റ്​ പദവി സഹോദരന്​ കൈമാറി സ്വകാര്യ ജീവിതത്തിലേക്ക്​ പിൻവാങ്ങിയെങ്കിലും ഔദ്യോഗികമായി റൗൾ ചുമതലയേറ്റെടുക്കുന്നത്​ 2016ൽ ഫിദലിന്‍റെ മരണശേഷം. നീണ്ട 47 വർഷം സൈനിക നേതൃത്വം വഹിച്ച അനുഭവവ​ും കരുത്തും കൂട്ടുപിടിച്ചായിരുന്നു റൗൾ ഭരണം. അമേരിക്ക നടപ്പാക്കാൻ ശ്രമിച്ച രാഷ്​ട്രീയ പരിവർത്തനങ്ങളെ ചെറുത്തുനിന്നപ്പോഴും നീണ്ട ഇടവേളക്കു ശേഷം സൗഹൃദത്തിന്‍റെ ചെറിയ വാതിലുകൾ തുറന്നിട്ടു, അദ്ദേഹം. അത്​ ഇരു രാജ്യങ്ങളെയും പാതി അടുപ്പിക്കുന്നതിലും വിജയിച്ചു.

2018ൽ തന്നെ 60കാരനായ മിഗ്വൽ ഡയസ്​ കാനലിന്​ അധികാരം കൈമാറിയിരുന്ന റൗൾ പൂർണമായും വിശ്രമത്തിലേക്ക്​ മടങ്ങുകയാണിപ്പോൾ. അതും 89ാം വയസ്സിൽ. ക്യൂബയുടെ ചരി​ത്രത്തിൽ കാസ്​ട്രോ ഭരിച്ച നീണ്ട ആറു പതിറ്റാണ്ടിനാണ്​ അതോടെ വിരാമമാകുന്നത്​.

മിഗ്വലും പിൻഗാമികളും വന്നാലും അടിയന്തരമായി രാജ്യത്തിന്‍റെ ഏക കക്ഷി ഭരണസംവിധാനത്തിനോ മറ്റോ മാറ്റം വരുത്തിയേക്കില്ലെന്നാണ്​ സൂചന. എന്നാൽ, സാമ്പത്തിക തലത്തിൽ പുതിയ കാല സമ്മർദങ്ങൾക്ക്​ വഴങ്ങേണ്ടിവരും. കോവിഡ്​ കാലത്ത്​ 10 ശതമാനത്തിലേറെയാണ്​ ക്യൂബയുടെ സമ്പദ്​വ്യവസ്​ഥ ചുരുങ്ങിയത്​. ഇത്​ അടിയന്തരമായി തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും രാജ്യത്തെ കാത്തിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raul CastroCuba
News Summary - Era ends as Raul Castro steps down as Communist Party chief
Next Story