Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎപ്സ്റ്റീൻ ഫയൽ:...

എപ്സ്റ്റീൻ ഫയൽ: ഫ്രഞ്ച് മുൻ മന്ത്രി കൾച്ചറൽ സെന്റർ അധ്യക്ഷ സ്ഥാനം രാജിവെച്ചു

text_fields
bookmark_border
former french minister
cancel
Listen to this Article

പാ​രി​സ്: ബാ​ല പീ​ഡ​ക​ൻ ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ഫ്ര​ഞ്ച് മു​ൻ സാം​സ്കാ​രി​ക മ​​ന്ത്രി ജാ​ക്ക് ലാ​ങ് അ​റ​ബ് വേ​ൾ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വെ​ച്ചു. എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ പേ​ര് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​കു​തി വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. അ​റ​ബ് വേ​ൾ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​​ന്റെ നി​യ​ന്ത്ര​ണ​മു​ള്ള ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ദ്ദേ​ഹ​ത്തോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 30ന് ​യു.​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് പു​റ​ത്തു​വി​ട്ട എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച ഫ്രാ​ൻ​സി​ലെ ഏ​റ്റ​വും ഉ​ന്ന​ത​നാ​ണ് ഇ​​ദ്ദേ​ഹം. 1980ക​ളി​ലും 90ക​ളി​ലും സോ​ഷ്യ​ലി​സ്റ്റ് പ്ര​സി​ഡ​ന്റ് ഫ്രാ​ങ്കോ​യി​സ് മി​റ്റെ​റാ​ൻ​ഡി​ന് കീ​ഴി​ൽ സാം​സ്കാ​രി​ക മ​ന്ത്രി​യാ​യി​രു​ന്നു ജാ​ക്ക് ലാ​ങ്. 600ലേ​റെ ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceEpstein files
News Summary - Epstein file: Former French minister resigns as head of cultural center
Next Story