Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്യൻ തീവ്ര...

യൂറോപ്യൻ തീവ്ര വലതുപക്ഷത്തെ ശക്തിപ്പെടുത്താൻ യു.എസ് നയതന്ത്രജ്ഞൻ സ്റ്റീവ് ബാനൻ ശ്രമിച്ചതായി എപ്സ്റ്റീൻ രേഖകൾ

text_fields
bookmark_border
യൂറോപ്യൻ തീവ്ര വലതുപക്ഷത്തെ ശക്തിപ്പെടുത്താൻ യു.എസ് നയതന്ത്രജ്ഞൻ സ്റ്റീവ് ബാനൻ ശ്രമിച്ചതായി എപ്സ്റ്റീൻ രേഖകൾ
cancel
camera_alt

സ്റ്റീവ് ബാനനും  ജെഫ്രി എപ്സ്റ്റീനും

വാഷിങ്ടൺ: യൂറോപ്യൻ തീവ്ര വലതുപക്ഷ പാർട്ടികളെ ശക്തിപ്പെടുത്തുന്നതിന് ജെഫ്രി എപ്സ്റ്റീനെ സ്വാധീനിക്കാൻ ഡോണൾഡ് ട്രംപിന്റെ മുൻ മുഖ്യ തന്ത്രജ്ഞൻ സ്റ്റീവ് ബാനൻ നടത്തിയ ശ്രമങ്ങളെ തുറന്നിട്ട് എപ്സ്റ്റീൻ ഫയലുകൾ. ബാനൻ ഇറ്റലി, ജർമനി, ഫ്രാൻസ്, ഹംഗറി, പോളണ്ട്, സ്വീഡൻ, ഓസ്ട്രിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള തീവ്ര വലതുപക്ഷ, യൂറോസെപ്റ്റിക് ശക്തികളെ ഒന്നിപ്പിക്കുന്നതിന് യൂറോപ്യൻ പാർലമെന്റിൽ ഒരു പ്രസ്ഥാനം രൂപപ്പെടുത്തുന്നതിനായി പതിവായി യൂറോപ്പ് സന്ദർശിച്ചിരുന്നു. ഇക്കാലയളവായ 2018 ലും 2019 ലുമുള്ള സന്ദേശങ്ങൾ ആണ് കൂടുതലും പുറത്തുവന്നത്. ബാനനും എപ്സ്റ്റീനും തമ്മിൽ കൈമാറിയ സന്ദേശങ്ങളിൽ സാൽവീനിയുടെ പേര് പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും തീവ്ര വലതുപക്ഷ ലീഗിന്റെ നേതാവുമായ മാറ്റിയോ സാൽവിനിയെയാണ് ബാനൻ പ്രത്യേമായി ലക്ഷ്യമിട്ടത്. അക്കാലത്ത് അദ്ദേഹം തന്റെ രാഷ്ട്രീയ ശക്തിയുടെ ഉന്നതിയിലായിരുന്നു. എപ്സ്റ്റീൻ വലതുപക്ഷ ലീഗിന്റെ ഉയർച്ചയെ സ്വാധീനിച്ചോ എന്ന് വ്യക്തമാക്കണമെന്ന് ഇറ്റാലിയൻ പ്രതിപക്ഷ പാർട്ടികൾ സാൽവീനിയോട് ആവശ്യപ്പെട്ടു.

ഫ്രാൻസിൽ മുൻ സാംസ്കാരിക മന്ത്രി ജാക്ക് ലാങ്, അദ്ദേഹത്തിന്റെ മകൾ എന്നിവരുൾപ്പെടെ നിരവധി ഫ്രഞ്ചുകാർ എപ്സ്റ്റീന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇടതുപക്ഷ പാർട്ടിയായ ലാ ഫ്രാൻസ് ഇൻസൂമൈസ് പാർലമെന്റ് അന്വേഷണം ആവശ്യപ്പെട്ടു. തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിന് വേണ്ടി പണം സ്വരൂപിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ബാനൻ സംസാരിച്ചതും എപ്സ്റ്റീൻ ഫയലിൽ ഉൾപ്പെടുന്നു.

ജർമനിയിൽ, അന്നത്തെ ജർമൻ ചാൻസലർ ആഞ്ചല മെർക്കലിനെ അധിക്ഷേപിച്ചുകൊണ്ട് എപ്സ്റ്റീനും ബാനനും തമ്മിലുള്ള ആൾട്ടർനേറ്റീവ് ഫർ ഡച്ച്‌ലാൻഡിനെ പ്രോത്സാഹിപ്പിക്കുന്ന കൈമാറ്റങ്ങൾ ഫയലുകൾ വെളിപ്പെടുത്തി.

2018ലെ വാചകങ്ങളിൽ, പുതിയ വലതുപക്ഷ പോപ്പുലിസ്റ്റുകളുടെ ‘ഉപദേശകൻ’ എന്ന നിലയിലുള്ള തന്റെ സ്വാധീനത്തെക്കുറിച്ച് ബാനൻ വീമ്പിളക്കുകയും യൂറോപ്പിലെ പാർട്ടികളുടെ നേട്ടങ്ങളെ തന്റെയും എപ്‌സ്റ്റീന്റെയും നേട്ടത്തിനായി ഉപയോഗിക്കാനുള്ള അവസരമായി കാണുകയും ചെയ്തു. സാൽവീനിയും എപ്‌സ്റ്റീനും തമ്മിൽ നേരിട്ടുള്ള ബന്ധത്തിന് തെളിവുകളൊന്നുമില്ല. എപ്‌സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയിൽ സാൽവീനി ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുമില്ല. എന്നാൽ സന്ദേശങ്ങൾ വെളിപ്പെടുത്തുന്നത് യൂറോപ്യൻ ദേശീയവാദികളിലുള്ള എപ്‌സ്റ്റീന്റെ താൽപ്പര്യമാണ്.

ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങളെക്കുറിച്ച് യു.എസ് മാധ്യമങ്ങളോട് പ്രതികരിക്കാൻ ബാനൻ വിസമ്മതിച്ചു. എപ്സ്റ്റീൻ ഫണ്ട് സംഭാവന ചെയ്തിരിക്കാമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതവും ഗുരുതരമായ അതിശയോക്തിയും ആണെന്ന് സാൽവിനിയുടെ ലീഗ് പാർട്ടി തള്ളിക്കളഞ്ഞു. പാർട്ടി ഒരിക്കലും ധനസഹായം അഭ്യർത്ഥിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നും വെറുപ്പുളവാക്കുന്ന വ്യക്തികളുമായുള്ള സൂചനകളോ ബന്ധങ്ങളോ ഉണ്ടായാൽ സാധ്യമായ എല്ലാ വിധത്തിലും തങ്ങളെയും സാൽവിനിയെയും പ്രതിരോധിക്കുമെന്നും അത് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Steve BannonJeffrey EpsteinDonald TrumpJeffrey Epstein unsealed documentsFar Right Wing
News Summary - Epstein documents show US diplomat Steve Bannon tried to strengthen European far right
Next Story