ട്രംപ് 13കാരിയെ ബലാത്സംഗം ചെയ്തെന്നും നവജാതശിശുവിന്റെ കൊലക്ക് സാക്ഷിയായെന്നും എപ്സ്റ്റീൻ രേഖകൾ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള മുൻകാല ബന്ധങ്ങളെയും ചുറ്റിപ്പറ്റിയുള്ള നടക്കമുളവാക്കുന്ന വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തി ജനുവരി 30ന് പുറത്തിറങ്ങിയ എപ്സ്റ്റീൻ ഫയലുകളുടെ പുതിയ ശേഖരം. ബലാത്സംഗം, കൊലപാതകം എന്നിവയെക്കുറിച്ചുള്ള സ്ഫോടനാത്മകമായ അവകാശവാദങ്ങൾ അതിലുള്ളതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പുറത്തിറങ്ങിയതിന് ശേഷം ഡി.ഒ.ജെ വെബ്‌സൈറ്റിൽ നിന്ന് സെൻസേഷണൽ വിവരങ്ങൾ കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമാവുകയും എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ആരാപണങ്ങൾ വീണ്ടും സ്ഥാനം പിടിക്കകയും ചെയ്തു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ എഫ്.ബി.ഐ നൽകിയ ടിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫയലുകളിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി സ്‌ഫോടനാത്മകമായ ആരോപണം ഉൾപ്പെടുന്നു. എഫ്.ബി.ഐക്ക് സമർപ്പിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ ഒരു വലിയ ഡാറ്റാബേസിന്റെ ഭാഗമാണ് ഈ ആരോപണം. ലൈംഗിക കടത്ത് കുറ്റം നേരിടുന്ന അതിസമ്പന്നരായ ഫ്ലോറിഡ സഹോദരന്മാരായ അലക്‌സാണ്ടർ സഹോദരന്മാരെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട എഫ്.ബി.ഐ സ്‌പ്രെഡ്‌ഷീറ്റിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്.
35 വർഷം മുമ്പ് ന്യൂജേഴ്‌സിയിൽവെച്ച് ട്രംപ് ഓറൽ സെക്‌സ് നടത്താൻ നിർബന്ധിച്ചതായി തന്റെ സുഹൃത്തായ സ്ത്രീ പറഞ്ഞുവെന്നും അന്നവർക്ക് പതിമൂന്നോ പതിനാലോ വയസ്സായിരുന്നുവെന്നും ഒരു എൻട്രി വിവരിക്കുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ട്രംപിനെ കടിച്ചുവെന്നും തുടർന്ന് അവളെ മർദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എപ്‌സ്റ്റീനും പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായും അതിൽ ആരോപിക്കുന്നു.
പുറത്തിറങ്ങിയ അധിക രേഖകളുടെ കൂട്ടത്തിൽ, മറ്റൊരു സ്ത്രീയുടെ പരാമർശങ്ങളും ഉൾപ്പെടുന്നു. അതിൽ ഡൊണാൾഡ് ട്രംപിനെ തന്റെ കുഞ്ഞിന്റെ കൊലപാതകത്തിനും മൃതദേഹം നശിപ്പിക്കുന്നതിനും സാക്ഷിയായി പരാമർശിക്കുന്നു. അമേരിക്കൻ ഓൺലൈ മാധ്യമമായ ‘ദി ഇന്റർനാഷണൽ ബിസിനസ് ടൈംസി’ന്റെ യു.കെ പതിപ്പ് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ, പേര് വെളിപ്പെടുത്താത്ത സ്ത്രീയിൽ നിന്ന് പരാതി രേഖപ്പെടുത്തിയതായും 2020 മാർച്ച് 3 ലെ എഫ്.ബി.ഐ ഇൻടേക്ക് ഫോമിന്റെ രേഖകളിൽ ഇത് ഉൾപ്പെടുത്തിയതായും ചൂണ്ടിക്കാട്ടുന്നു.
1980 കളുടെ തുടക്കത്തിൽ 13 വയസ്സുള്ളപ്പോൾ തന്നെ തട്ടിക്കൊണ്ടുപോയതായി പരാതിക്കാരി പറഞ്ഞു. 1984 ൽ മിഷിഗണിലെ മോണ തടാകത്തിൽ ഒരു നൗകയിൽ വെച്ച് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന സംഭവം അവർ വിവരിച്ചു. തന്റെ അമ്മാവൻ ആണ് കൊലപാതകം നടത്തി മൃതദേഹം വെള്ളത്തിൽ തള്ളിയതെന്നും ഈ സംഭവത്തിന് സാക്ഷിയായി ട്രംപ് ഉണ്ടായിരുന്നുവെന്നും സ്ത്രീയെ ഉദ്ദരിച്ച് രേഖകളിൽ പറയുന്നു. എന്നാൽ, എപ്സ്റ്റീനുമായുള്ള മുൻകാല ബന്ധങ്ങൾ ട്രംപ് നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

