ഉയരമുള്ള സ്വീഡിഷ് യുവതിയെ അനിൽ അംബാനിക്കായി നിർദേശിച്ച് എപ്സ്റ്റീൻ; സമ്മതമറിയിച്ച് വ്യവസായ ഭീമൻ
text_fieldsലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എസ്റ്റീനും അനിൽ അംബാനിയും തമ്മിലുള്ളള ബന്ധം തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ഇരുവരും തമ്മിലുള്ള ഒരു ചാറ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. അനിൽ അംബാനിക്ക് വേണ്ടി എപ്സ്റ്റീൻ സ്ത്രീകളെ എത്തിച്ചുനൽകിയെന്ന് സൂചന നൽകുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
2017 മുതൽ 2019 വരെയുള്ള കാലയളവിൽ എപ്സ്റ്റീനും അംബാനിയും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ബ്ലുംബർഗാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 2017 മാർച്ച് ഒമ്പതിലെ മെസേജ് പ്രകാരം അനിൽ അംബാനി എപ്സ്റ്റീനോട് നിങ്ങൾ ആരെയാണ് എനിക്ക് വേണ്ടി നിർദേശിക്കുകയെന്ന ചോദിക്കുന്നു. ഇതിന് ഉയരമുള്ള ഒരു സ്വീഡിഷ് വനിതയെയെന്ന് എപ്സ്റ്റീൻ മറുപടി നൽകുന്നു. ഈ മറുപടി ലഭിച്ച് 20 സെക്കൻഡിനകം അത്തരമൊരു സ്ത്രീയെ അറേഞ്ച് ചെയ്യാൻ അനിൽ അംബാനി നിർദേശിക്കുന്നു.
2017ൽ അനിൽ അംബാനിയുമായി നടത്തിയ സംഭാഷണത്തിൽ ‘‘നിങ്ങള്‍ക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോയെന്ന് എപ്സ്റ്റീൻ ചോദിക്കുന്നുണ്ട്. അവർ മെറിൽ സ്ട്രീപ്പ് (ഹോളിവുഡ് നടി) പോലുള്ളവർ ആയിരിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായി അതുകൊണ്ട് തനിക്ക് ഒരു പ്രയോജനവും ഇല്ലെന്നും എപ്സ്റ്റീൻ പറയുന്നുണ്ട്. മറുപടിയായി ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്. എന്റെ അടുത്ത സിനിമ സ്കാർലറ്റ് ജോഹാൻസനുമായാണ് (ഹോളിവുഡ് നടി)...’’ – അനിൽ അംബാനി പറഞ്ഞു. അതിന് ‘‘പ്രായമായവരെക്കാൾ യുവ സുന്ദരിമാരെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് എന്ന് കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്’’ എന്ന് എപ്സ്റ്റീൻ മറുപടി നൽകി.
ഈ സംഭാഷണത്തിന് ശേഷം 2019ൽ അനിൽ അംബാനിയും എപ്സ്റ്റീനും തമ്മിൽ കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 2019ൽ എപ്സ്റ്റീനിന്റെ വിവാദത്തിലായ മാൻഹട്ടൻ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പുറമേ അംബാനി കുടുംബത്തെ കുറിച്ച് പഠിക്കാനായി നിരവധി ഇ-ബുക്കുകളും എപ്സ്റ്റീൻ വാങ്ങിയിരുന്നു. ധീരുഭായി അംബാനി മുതൽ മുകേഷ് അംബാനി വരെയുള്ള അംബാനി കുടുംബത്തെ കുറിച്ച് വിശദമായി പഠിക്കുകയായിരുന്നു ഇതിലൂടെ എപ്സ്റ്റീൻ ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

