Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമിക്രോണിന്​ തീവ്രത...

ഒമിക്രോണിന്​ തീവ്രത കുറവ്​; ആശങ്ക വേണ്ടെന്ന്​ യു.എസ്​ ആരോഗ്യവിദഗ്​ധൻ

text_fields
bookmark_border
ഒമിക്രോണിന്​ തീവ്രത കുറവ്​; ആശങ്ക വേണ്ടെന്ന്​ യു.എസ്​ ആരോഗ്യവിദഗ്​ധൻ
cancel

വാഷിങ്​ടൺ: ​കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്​താവനയുമായി യു.എസ്​ ആരോഗ്യവിദഗ്​ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്​ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച്​ ഒമിക്രോൺ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഫൗച്ചി വ്യക്​തമാക്കി.

നിലവിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച്​ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്​. ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവാണ്​ ഒമിക്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ ലാബുകളിൽ തുടരുകയാണ്​. വലിയ രീതിയിൽ ജനിതകവ്യതിയാനം വൈറസിന്​ സംഭവിച്ചോ, വാക്​സിനുകളെ വൈറസ്​ മറികടക്കുമോ, രോഗബാധ എത്രത്തോളം തീവ്രമാകും തുടങ്ങിയ പഠനങ്ങളാണ്​ നടക്കുന്നത്​.

അതേസമയം, യു.എസിലെ 30 ശതമാനം സംസ്ഥാനങ്ങളിലും ഒമിക്രോൺ പടർന്നുവെന്ന്​ യു.എസ്​ ആരോഗ്യവിദഗ്​ധർ അറിയിച്ചു. എന്നാൽ, നിലവിൽ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളിൽ 99 ശതമാനവും ഡെൽറ്റ വകഭേദമാണ്​. കോവിഡിന്‍റെ ഡെൽറ്റ വകഭേദം ബാധിച്ചാണ്​ കൂടുതൽ പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്​.

ഇന്ത്യയിൽ 21 പേർക്ക്​ ഒമിക്രോൺ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ ​വൈ​റ​സി​​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​​​​ക്രോ​ൺ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. താ​ൻ​സ​നി​യ​യി​ൽ​നി​ന്ന്​ വ​ന്ന 37 വ​യ​സ്സു​ള്ള ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ഒ​മി​ക്രോ​ൺ പോ​സി​റ്റി​വാ​യ​ത്. രാ​ജ​സ്ഥാ​നി​ൽ ഒ​മ്പ​തും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഏ​ഴും കേ​സു​ക​ൾ കൂ​ടി ഞായറാഴ്​ച സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​വ​രു​ടെ എ​ണ്ണം 21 ആ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു​കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​ർ​ക്കാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​യ്​​പൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ൽ​നി​ന്ന്​ വ​ന്ന മൂ​ന്നു​ പേ​ര​ട​ക്കം ഏ​ഴു​ പേ​രാ​ണ്​​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ രോ​ഗി​ക​ൾ. ഏ​​ഴു പേ​രും പു​ണെ ജി​ല്ല​ക്കാ​രാ​ണ്. ചി​ന്ത്​​വാ​ഡ പ്ര​ദേ​ശ​ത്തു​ള്ള കു​ടും​ബ​​ത്തെ കാ​ണാ​ൻ ​നൈ​ജീ​രി​യ​യി​ൽ നി​ന്നു വ​ന്ന അ​മ്മ​ക്കും ര​ണ്ട്​ പെ​ൺ​മ​ക്ക​ൾ​ക്കും നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​രു​ടെ സ​ഹോ​ദ​ര​നും അ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ട്​ പെ​ൺ​മ​ക്ക​ൾ​ക്കു​മാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. പോ​സി​റ്റി​വാ​യ ഏ​ഴാ​മ​ത്തെ​യാ​ൾ ഫി​ൻ​ല​ൻ​ഡി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം വ​ന്ന​യാ​ളാ​ണ്.

ഡ​ൽ​ഹി​യി​ലെ ലോ​ക്​​നാ​യ​ക്​ ജ​യ​പ്ര​കാ​ശ്​ നാ​രാ​യ​ൺ ഹോ​സ്​​പി​റ്റ​ലി​ൽ നി​ന്ന്​ ജി​നോം സീ​ക്വ​ൻ​സി​ങ്ങി​ന്​ അ​യ​ച്ച 12 കേ​സു​ക​ളി​ലൊ​ന്നാ​ണ്​ ഒ​മി​ക്രോ​ൺ പോ​സി​റ്റി​വാ​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക്​ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​​ണ്ടെ​ന്ന്​​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രി​ൽ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ എ​ൽ.​എ​ൻ.​ജെ.​പി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡ്​ തു​റ​ന്നു.

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ത​ട​യാ​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ആ​വ​ശ്യ​​പ്പെ​ട്ട​തി​നി​ട​യി​ലാ​ണ്​ ഡ​ൽ​ഹി​യി​ലും കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന്​ ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി​യും ഇ​തേ ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​ക്ക്​ പു​റ​മെ ഡ​ൽ​ഹി​യി​ലും ക​ർ​ണാ​ട​ക​യി​ലും ഗു​ജ​റാ​ത്തി​ലു​മാ​ണ്​ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള സം​സ്​​ഥാ​ന​മാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - ‘Encouraging’ early feedback on Omicron severity: Dr Fauci
Next Story