എൽവിസ് പ്രെസ്‌ലിയുടെ 'ലയൺ ക്ലോ' നെക്ലേസ് ലേലത്തിന്
text_fieldsഅമേരിക്കയിലെ ഇതിഹാസ ഗായകനും നടനുമായ എൽവിസ് പ്രെസ്‌ലി ധരിച്ചിരുന്ന സ്വർണ്ണ നിറത്തിലുള്ള, വജ്രങ്ങളും മാണിക്യങ്ങളും പതിച്ച 'ലയൺ ക്ലോ' നെക്ലേസ് ലേലത്തിന് വെക്കുന്നു. ഈ നെക്ലേസിന് ലേലത്തിലൂടെ എട്ടര കോടി രൂപയാണ്.
എൽവിസ് പ്രെസ്‌ലി സ്റ്റേജ് ഷോകളിലും യാത്രാവേളകളിലും ധരിച്ചിരുന്ന ആഭരണമാണ് സ്വര്‍ണ്ണത്തില്‍ പണിത സിംഹ നഖ നെക്ലേസ്. സിംഹ നഖത്തിന് മുകളിലായി വജ്രങ്ങളും മാണിക്യവും പതിച്ചതാണ് നെക്ലേസ്.
എൽവിസിന്‍റെ "കിംഗ് ഓഫ് റോക്ക് ആൻഡ് റോൾ" എന്ന പദവിയുടെ പ്രതീകമായി പലപ്പോഴും ഈ നെക്ലേസ് വിലയിരുത്തപ്പെട്ടിരുന്നു. 'ഹോളി ഗ്രെയ്ൽ' എന്നറിയപ്പെടുന്ന ഈ നെക്ലേസ് വർഷങ്ങളായി എൽവിസ് പ്രെസ്ലി മ്യൂസിയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ലേലത്തിന്‍റെ അടിസ്ഥാന തുക മൂന്ന് കോടിയാണെങ്കിലും കുറഞ്ഞത് 8 കോടി രൂപയ്ക്കെങ്കിലും ഇത് ലേലത്തില്‍ പോകുമെന്നാണ് ലേല സ്ഥാപനം പറയുന്നത്. വർഷങ്ങളായി, എൽവിസ് പ്രെസ്ലിയുടെ നിരവധി വസ്തുക്കൾ ലേലത്തിന് വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

