Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തലച്ചോറിൽ ചിപ്​ ഘടിപ്പിച്ചു; വിഡിയോ ഗെയിം ആഘോഷമാക്കി കുരങ്ങൻ; വൈറലായി ഇലോൺ മസ്​കിന്‍റെ വിഡിയോ
cancel
Homechevron_rightNewschevron_rightWorldchevron_rightതലച്ചോറിൽ ചിപ്​...

തലച്ചോറിൽ ചിപ്​ ഘടിപ്പിച്ചു; വിഡിയോ ഗെയിം ആഘോഷമാക്കി കുരങ്ങൻ; വൈറലായി ഇലോൺ മസ്​കിന്‍റെ വിഡിയോ

text_fields
bookmark_border


വാഷിങ്​ടൺ: ത​ലച്ചോറിന്‍റെ ഇരുവശത്തും ഘടിപ്പിച്ച ചിപ്പുകൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച്​ വിഡിയോ ഗെയിം കളിക്കുന്ന കുരങ്ങന്‍റെ വിഡിയോ പങ്കുവെച്ച്​ പ്രമുഖ സംരംഭകനായ ഇലോൺ മസ്​ക്​. മോണിറ്ററിനു മുന്നിലിരുന്ന്​ അനായാസം 'മൈൻഡ്​ പോങ്​' ഗെയിമുമായി മല്ലിടുന്ന 'പേജർ' എന്ന കുരങ്ങ്​ എല്ലാ നീക്കങ്ങളും പ്രയാസമി​ല്ലാതെ​ കൈകാര്യം ചെയ്യുന്നത്​ നമ്മെ അദ്​ഭുതപ്പെടുത്തും. മിനിറ്റുകളോളം കളിച്ചിട്ടും ഓരോ ചുവടും കൃത്യതയോടെയാണ്​. മനുഷ്യൻ നേരിടുന്ന നാഡീസംബന്ധമായ പ്രശ്​നങ്ങൾക്ക്​ സാ​ങ്കേതിക പരിഹാരം വാഗ്​ദാനം ചെയ്​ത്​

2016ൽ മസ്​ക്​ ആരംഭിച്ച ന്യൂറാലിങ്ക്​ കമ്പനിയുടെ കന്നി ഉൽപന്നം പക്ഷാഘാതം വന്ന മനുഷ്യർക്കും​ സ്​മാർട്​ഫോൺ ഉപയോഗിക്കൽ എളുപ്പമാകുമെന്ന്​ മസ്​ക്​ പറയുന്നു.

വായ്​ കൊണ്ടും ഇരു കൈകകൾ കൊണ്ടുമാണ്​ കുരങ്ങന്‍റെ 'പെർ​േഫാമൻസ്​'.

ന്യൂറാലിങ്കിന്‍റെ സാ​ങ്കേതികത ഉപയോഗിച്ച്​ കുരങ്ങിന്​ തലച്ചോറിന്‍റെ ഇരുവശത്തുമാണ്​ ചിപ്പ്​ ഘടിപ്പിച്ചത്​. 'ജോയ്​സ്റ്റിക്ക്​' നീക്കാൻ നേരത്തെ പരിശീലനം നൽകിയിരുന്നുവെങ്കിലും അതും അഴിച്ചുവെച്ചിട്ടും കളി കുശാലാണ്​. ആലോചിച്ചുറപ്പിച്ചാണ്​ ഓരോ നീക്കവും. നേരത്തെയും കുരങ്ങിൽ ചിപ്​ ഘടിപ്പിച്ച്​ കളി 'ജയിപ്പിക്കു'മെന്ന്​ മസ്​ക്​ വാഗ്​ദാനം ചെയ്​തതാണെങ്കിലും വിജയകരമായി നടപ്പാക്കുന്നത്​ ആദ്യമായാണ്​. കുരങ്ങന്​ തന്‍റെ ഉൽപന്നം ഉപയോഗിച്ചാൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനാകുമെന്ന്​ 2019ൽ മസ്​ക്​ അവകാശ വാദം ഉന്നയിച്ചിരുന്നു. ഇത്തവണ പക്ഷേ, ചിപ്​ ഘടിപ്പിക്കൽ ആറാഴ്​ച മുമ്പ്​ പൂർത്തിയാക്കി.

അതുവിജയകരമെന്ന്​ ഉറപ്പാക്കിയ ശേഷമായിരുന്നു കളിയെന്ന്​ മസ്​ക്​ അവകാശപ്പെടുന്നു. ആദ്യം ജോയ്​സ്റ്റിക്​ വെച്ചായിരുന്നു കളി. പിന്നീട്​ ഒരു പഴം നൽകി. അതുകഴിച്ചുകഴിയ​ു​േമ്പാഴേക്ക്​ ജോയ്​സ്​റ്റിക്​ മാറ്റി. എന്നാൽ, പിന്നീട്​ അതേ ആവേശത്തിൽ തലച്ചോറു കൊണ്ട്​ കളി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyElon Muskbrain-chipvideogame
News Summary - Elon Musk's Neuralink shows monkey with brain-chip playing videogame by thinking
Next Story