ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ അമ്മ മകനെ കാണാനെത്തുമ്പോൾ കിടക്കുന്നത് ഗാരേജിൽ! ശ്രദ്ധ നേടി മെയ് മസ്കിന്റെ ലാളിത്യം
text_fieldsശതകോടീശ്വരനായ ഇലോൺ മസ്കിന്റെ അമ്മ മെയ് മസ്ക് തന്റെ ലളിതമായ ജീവിതരീതികൊണ്ട് മാധ്യമശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും ധനികനായ മകന്റെ ഒപ്പമുള്ള സന്ദർശന വേളകളിൽ ആഡംബര ഹോട്ടലുകളെയോ വലിയ സൗകര്യങ്ങളെയോ തേടാതെ ടെക്സസിലെ സ്റ്റാർബേസിൽ മകന്റെ റോക്കറ്റ് ബേസിനിലെ ഗാരേജ് തറയിൽ കിടന്നുറങ്ങാൻ തനിക്ക് യാതൊരു മടിയുമില്ലെന്നാണ് 78 കാരിയായ മെയ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു സോഫയോ അല്ലെങ്കിൽ ഒരു മെത്തയോ ഉണ്ടെങ്കിൽ എനിക്ക് അത് മതി. തറയിൽ കിടന്നുറങ്ങുമ്പോൾ പോലും തലക്ക് മുകളിൽ ഒരു മേൽക്കൂരയുണ്ടല്ലോ അതാണ് ഏറ്റവും വലിയ ആഡംബരം എന്നാണ് അവർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ജീവിതത്തിൽ വലിയ പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് എത്തിയ വ്യക്തിയാണ് മെയ് മസ്ക്. മുൻകാലങ്ങളിലെ കഷ്ടപ്പാടുകൾ തന്നെ ജീവിതത്തെ കൂടുതൽ പക്വതയോടെ കാണാൻ പഠിപ്പിച്ചതായി അവർ പറയുന്നു. ആഡംബരങ്ങൾ ഒന്നുമില്ലെങ്കിലും പ്രശ്നങ്ങളില്ലാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലുത് എന്ന് അവർ വിശ്വസിക്കുന്നു.
തന്റെ എഴുപതുകളിലാണ് താൻ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്നും റിട്ടയർമെന്റിനെക്കുറിച്ച് താൻ ചിന്തിക്കുന്നേയില്ലെന്നും മെയ് മസ്ക് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ അമ്മയായിട്ടും യാതൊരുവിധ ആഡംബര ഭ്രമവുമില്ലാതെ ലളിതമായ ജീവിതശരീതി പിന്തുടരുന്ന മെയ് മസ്കിന്റെ ഈ നിലപാട് ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

