ഇലോൺ മസ്‌ക് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു; ശ്രദ്ധ വീണ്ടും ടെസ്‌ലയിലേക്കും സ്‌പേസ് എക്‌സിലേക്കും
text_fieldsവാഷിംങ്ടൺ: യു.എസ് സർക്കാറിന്റെ കാര്യക്ഷമതാ വകുപ്പിന്റെ വിവാദപരമായ നേതൃത്വം ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക് പിന്മാറുന്നു. തന്റെ ബിസിനസ് സാമ്രാജ്യമായ ടെസ്‌ല, സ്‌പേസ് എക്‌സ്, എക്സ് എ.ഐ എന്നിവയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ച ഈ സംരംഭകൻ, താൽപര്യ വൈരുധ്യങ്ങളുടെ േപരിലും തന്റെ രാഷ്ട്രീയ പ്രവേശനം മൂലം കമ്പനികളുടെ പ്രകടനത്തിൽ ഉണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ടും കാര്യമായ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇത് എക്‌സ്, എക്സ് എ.ഐ എജൻസികളിലെ ആഭ്യന്തര കുഴപ്പങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും ആക്കം കൂട്ടി.
മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന് ശനിയാഴ്ച ഒരു വലിയ തടസ്സം നേരിടുകയും ഇത് യു.എസിലെ പതിനായിരക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുകയും ചെയ്തു. താമസിയാതെ മസ്ക് തന്റെ മുൻഗണനകളിൽ മാറ്റത്തിന് സൂചന നൽകി രംഗത്തുവന്നു. ‘ 24 മണിക്കൂർ ജോലിയിലേക്ക് മടങ്ങുന്നു. ഇനി ഉറക്കം കോൺഫറൻസ്/സെർവർ/ഫാക്ടറി മുറികളിൽ. എക്സ്, എക്സ് എ.ഐ, ടെസ്‌ല എന്നിവയിൽ അധിക ശ്രദ്ധ കേന്ദ്രീകരിക്കും’ എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ പ്രതികരണം.
മസ്‌കിന്റെ മറ്റേതൊരു കമ്പനിയേക്കാളും ടെസ്‌ലയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആഘാതം നേരിട്ടത്. ധ്രുവീകരണ സ്വാഭാമുള്ള രാഷ്ട്രീയ പോസ്റ്റുകളും ട്രംപിനോടുള്ള ജനങ്ങളുടെ എതിർപ്പും ടെസ്‍ലയുടെ നേർക്കുള്ള പ്രതിഷേധങ്ങൾക്കും ബഹിഷ്‌കരണങ്ങൾക്കും കാരണമായി. പ്രത്യേകിച്ച് യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ. ടെസ്‌ലയുടെ ഏറ്റവും ദുർബലമായ വിപണി എന്ന് മസ്‌ക് അവിടം വിശേഷിപ്പിച്ചു. ഇക്കാലയളവിൽ ടെസ്‌ല വാഹനങ്ങൾക്കെതിരായ അതിക്രമങ്ങളും വർധിച്ചു.
2025 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ വരുമാനത്തിൽ വാഹന വിതരണത്തിലെ ആദ്യത്തെ വാർഷിക ഇടിവ് ‘ടെസ്‌ല’ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം വരുമാനത്തിലും അറ്റാദായത്തിലും കുത്തനെ ഇടിവ് സംഭവിച്ചു. മസ്‌കിന്റെ ശ്രദ്ധയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ ഈ വർഷമാദ്യം ഉച്ചസ്ഥായിയിലെത്തി. ‘ബൈഡ്’ പോലുള്ള ചൈനീസ് ഇലക്രോണിക് വാഹന കമ്പനികൾ വലിയ തോതിൽ വിൽപന വർധിപ്പിച്ചപ്പോൾ പ്രധാന ആഗോള വിപണികളിൽ വിപണി വിഹിതം സംരക്ഷിക്കാൻ ടെസ്‌ല സമ്മർദ്ദം നേരിട്ടു.
ഇതെത്തുടർന്ന് സർക്കാർ വകുപ്പിൽ തന്റെ സമയം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി കുറച്ചതായി മസ്‌ക് പറഞ്ഞു. എന്നാൽ, പ്രസിഡന്‍റ് ആഗ്രഹിക്കുന്നിടത്തോളം കാലം താൻ അവിടെ തുടരുമെന്നും പറയുകയുണ്ടായി. അതിനു പിന്നാലെയാണ് പുതിയ തീരുമാനം.
സർക്കാർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനായി സൃഷ്ടിച്ച ഒരു ഫെഡറൽ സ്ഥാപനമായ ‘ഡോജി’യുടെ മസ്‌കിന്റെ നേതൃത്വം താൽപര്യ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കക്ക് വഴിവെച്ചു. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളെ ആശയവിനിമയങ്ങൾ ‘എക്സി’ലേക്ക് മാറ്റാൻ ‘ഡോജ്’ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഡാറ്റ സ്വകാര്യതയും കുത്ജ്‍വൽക്കരണത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തി. സർക്കാർ ഡാറ്റ വിശകലനത്തിനായി മസ്‌കിന്റെ എ.ഐ ചാറ്റ്‌ബോട്ട്, ഗ്രോക്ക് എന്നിവയുടെ ഉപയോഗത്തിന് ‘ഡോജി’നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള സൂചനകളും പുറത്തുവന്നു.
ഉദ്യോഗസ്ഥ കാര്യക്ഷമതയില്ലായ്മ ഇല്ലാതാക്കുകയാണ് ‘ഡോജ്’ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് വാദിച്ചപ്പോൾ സർക്കാറിന്റെ സെൻസിറ്റീവ് ആയ ഡാറ്റയിലേക്ക് മസ്ക് തന്റെ കമ്പനികൾക്ക് സമാനതകളില്ലാത്ത പ്രവേശനം നൽകിയെന്ന് വിമർശകർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

