അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സംഭാവന; സമാധാന നൊബേലിന് ഇലോൺ മസ്കിന് നാമനിർദേശം
text_fieldsസ്റ്റോക്ക്ഹോം: 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശതകോടീശ്വരൻ ഇലോൺ മസ്കിന് നാമനിർദേശം. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റെയും സി.ഇ.ഒയെ നാമനിർദേശം ചെയ്യുന്നതിനുള്ള നിവേദനം നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസ് അറിയിച്ചു.
The proposal that Mr. Elon Musk, for his consistent support for the fundamental human right of freedom of speech and thus for peace, receives the Nobel Peace Prize 2025, was successfully submitted today. Sincere thanks to all the co-proposers and everyone who helped with this… pic.twitter.com/QdI4fnbzdU
— Branko Grims (@BrankoGrimsX1) January 29, 2025
മനുഷ്യന്‍റെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും മസ്‌കിന്‍റെ സംഭാവനകൾ കണക്കിലെടുത്താണ് നാമനിർദേശം ചെയ്തതെന്ന് ഗ്രിംസ് പറഞ്ഞു. ഡിസംബറിൽ തന്നെ, സമാധാനത്തിനുള്ള നൊബേൽ മസ്ക് അർഹിക്കുന്നുണ്ടെന്ന് ഗ്രിംസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, നോർവീജിയൻ പാർലമെന്‍റംഗം മാരിയസ് നിൽസെൻ മസ്കിനെ നാമനിർദേശം ചെയ്തിരുന്നു.
ഡിസംബറിൽ ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 400 ബില്യൺ യു.എസ് ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി മസ്‌ക് മാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.