ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരികെ നൽകാൻ അമേരിക്ക പാർട്ടി; നിർണായക പ്രഖ്യാപനവുമായി മസ്ക്
text_fieldsവാഷിങ്ടൺ: ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചു. അമേരിക്ക പാർട്ടിയെന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മക്സ് എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മസ്കിന്റെ പാർട്ടി പ്രഖ്യാപനമുണ്ടായത്. യു.എസ് പ്രസിഡന്റുമായി തെറ്റിയതോടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാനായി അമേരിക്ക പാർട്ടി രുപീകരിക്കുകയാണ്. രണ്ടിൽ ഒന്ന് അമേരിക്കക്കാരനും രാഷ്ട്രീയബദൽ വേണമെന്ന ആഗ്രഹിക്കുന്നുണ്ടെന്ന് മസ്ക് അവകാശപ്പെട്ടു. നമ്മുടെ രാജ്യം മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാകുന്ന കാര്യം വരുമ്പോൾ നമ്മൾ ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരുമെന്നും മസ്ക് അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ഏകകക്ഷി സംവിധാനമാണ് നിലവിലുള്ളത്. ഏകകക്ഷി സംവിധാനത്തെ നമ്മകൾ തകർക്കാൻ പോവുകയാണ്. യുദ്ധമുഖത്ത് കൃത്യമായ സ്ഥലത്ത് ആക്രമണം നടത്തി നാശമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇലോൺ മസ്ക് പറഞ്ഞു. രണ്ട് പാർട്ടി സംവിധാനത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോയെന്ന് ചോദിക്കാൻ പറ്റിയ ദിവസം സ്വാതന്ത്ര്യദിനം തന്നെയാണെന്നും മസ്ക് പറഞ്ഞു.
നേരത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കിയാൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഇലോൺ മസ്ക്. എങ്കിൽ ടെസ്‍ലയുടെ സബ്സിഡികൾ നിർത്തലാക്കുമെന്നും മസ്കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വൻ മാറ്റങ്ങളുമായി ട്രംപ് അവതരിപ്പിച്ച നികുതി ബില്ലാണ് ഇവരെ അകറ്റിയത്. കഴിഞ്ഞമാസം ആരോപണങ്ങളും വെല്ലുവിളികളുമായി ഇരുവരും രംഗത്തെത്തിയെങ്കിലും പിന്നീട് തണുത്തു. നികുതി ബിൽ സെനറ്റിന്റെ പരിഗണനക്ക് വന്നതോടെയാണ് മസ്ക് വീണ്ടും വിമർശനം ഉന്നയിച്ചത്. പുതിയ നികുതി ബിൽ രാജ്യത്തിന്റെ കമ്മി 3.3 ട്രില്യൺ ഡോളർ വർധിപ്പിക്കുമെന്നാണ് മസ്കിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

