റഷ്യയിൽ സ്കൂളിൽ വെടിവെപ്പ്, 11 മരണം; ദുരൂഹത
text_fieldsറഷ്യൻ നഗരമായ കാസനിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് പതിനൊന്ന് പേർ മരിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കൗമാരക്കാരായ രണ്ട് തോക്കുധാരികൾ ചേർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് സൂചനയുണ്ടെന്ന് ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 19 കാരനായ ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് രണ്ട് കുട്ടികൾ നിലവിളിക്കുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ് കീഴ്പ്പെടുത്തിയതായും കാണാം. അതോടൊപ്പം തന്നെ സ്ഫോടന ശബ്ദവും ദ്രുതകർമ സേനാംഗങ്ങൾ സ്കൂളിലേക്ക് കുതിക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്.
ആക്രമണത്തിന് പിറകിൽ ആരാണെന്നത് സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണം സംബന്ധിച്ച ഔദ്യേഗിക വിശദീകരണും വന്നിട്ടില്ല.
റഷ്യയിലെ റ്ററ്റർസ്ഥാൻ മേഖലയുടെ തലസ്ഥാനമാണ് കാസൻ. മോസ്കോയിൽ നിന്ന് 700 കിലോമീറ്റർ ദൂരമുണ്ട് ഈ നഗരത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

