ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ എട്ടു മരണം
text_fieldsജകാർത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ എട്ടു ജീവനുകൾ പൊലിഞ്ഞു. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 1300ലേറെ കെട്ടിടങ്ങൾ തകർന്നു. വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശികസമയം ഉച്ച രണ്ടിനായിരുന്നു റിക്ടർ സ്കെയിലിൽ ആറു തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
സൂനാമി ഭീഷണിയില്ലെന്ന് ഇേന്താേനഷ്യൻ സൂനാമി-ഭൂകമ്പ കേന്ദ്ര മേധാവി റഹ്മത്ത് തരിയാനോ അറിയിച്ചു. കിഴക്കൻ ജാവയിലെ മലാങ്ങിൽനിന്ന് 45 കിലോമീറ്റർ അകലെ കടലിൽ 82 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. മിന്നൽ പ്രളയത്തിലും ചുഴലിക്കാറ്റിലും 174 പേർ മരിച്ച് ഒരാഴ്ച പിന്നിടും മുമ്പാണ് രാജ്യത്ത് അടുത്ത ദുരന്തം.
കിഴക്കൻ ജാവയിലെ ലുമാങ് ജില്ലയിലാണ് അവസാനത്തെ ദുരന്തമുണ്ടായത്. ഇരുചക്രവാഹനത്തിൽ ഭർത്താവിനൊപ്പം പോയ സ്ത്രീയുടെ ദേഹത്തേക്ക് ഭൂകമ്പത്തെ തുടർന്ന് വൻ പാറക്കല്ലുകൾ തെറിച്ചുവീഴുകയായിരുന്നു. സ്ത്രീ മരിച്ചു. ഭർത്താവിന് ഗുരുതരമായി മുറിവേറ്റു.

