ഖാർകീവിൽ റഷ്യൻ മിസൈൽ ആക്രമണം; എട്ട് മരണം
text_fieldsകിയവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. പ്രദേശത്തെ പാർപ്പിട സമുച്ചയങ്ങളും ഗ്യാസ് സ്റ്റേഷനും കാറുകളും കടകളും തകർന്നതായി ഖാർകിവ് മേഖലയുടെ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു.
32 ഇറാൻ നിർമിത ഡ്രോണുകളും ആറു മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മൂന്ന് മിസൈലുകളും 28 ഡ്രോണുകളും യുക്രെയ്ൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണത്തെക്കുറിച്ച് റഷ്യൻ സൈന്യം പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെ യുക്രെയ്ൻ റഷ്യയിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതായി സൈന്യം പറഞ്ഞു. ഇവരിൽ 10 എണ്ണം റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിന് മുകളിൽ വെടിവെച്ചു വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

