Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്-കാനഡ...

യു.എസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
യു.എസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി
cancel

മോൺട്രിയൽ: യു.എസ്-കാനഡ അതിർത്തിയിൽ നിന്ന് ഇന്ത്യൻ കുടുംബത്തിന്റേത് ഉൾപ്പടെ എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ റൊമാനിയൻ കുടുംബവും ഉൾപ്പെടുന്നു. അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ മരണ​മെന്ന് പൊലീസ് അറിയിച്ചു. സെന്റ് ലോറൻസ് നദിയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് കാണാതായ ഒരു തോണിക്കാരന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ വന്നതെന്ന് സംശയിക്കുന്ന ബോട്ടിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് ചീഫ് ലീ-ആൻ ഒ ബ്രിയാൻ പറഞ്ഞു.രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ഒരു കുടുംബം റൊമേനിയൻ വംശജരാണ്. മ​റ്റുള്ളവർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് സംശയം.

ആറ് മുതിർന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ പ്രായം മൂന്ന് വയസിൽ താഴെ മാത്രമാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-Canada border
News Summary - Eight bodies found in St Lawrence River near US-Canada border
Next Story