Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദു സംഘടനയുടെ സന്ദർശനത്തിനിടെ സ്ത്രീ ജീവനക്കാരെ മാറ്റിനിർത്തി; പ്രതിഷേധത്തെ തുടർന്ന് ഈഫൽ ടവർ അടച്ചു

text_fields
bookmark_border
Eiffel Tower
cancel
camera_alt

ഹിന്ദു സംഘടനയുടെ ഈഫൽ ടവർ സന്ദർശനം

പാരീസ്: ഹിന്ദു സംഘടനയുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ ജോലി സ്ഥലങ്ങളിൽനിന്ന് മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ തിങ്കളാഴ്ച അടച്ചിട്ടു. ബൊചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബി.എ.പി.എസ്)മായി ബന്ധപ്പെട്ട നൂറോളം പേരടങ്ങിയ സംഘമാണ് ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചത്.

സംഘം കടന്നുപോകുന്നതിനിടെ വനിതാ ജീവനക്കാരോട് അവരുടെ ജോലി സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്നും പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചെന്നുമാണ് യൂണിയൻ പ്രതിനിധി ഡയാൻ ദവോയിൻ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞത്. ലിംഗ വിവേചനപരമായ നടപടി അംഗീകരിക്കാനാകില്ലെന്ന് ജീവനക്കാർ പ്രതികരിച്ചു.

ഈഫൽ ടവർ നടത്തുന്ന എസ്.ഇ.ടി.ഇ വനിതകളുമായുള്ള ഇടപെടൽ പരിമിതപ്പെടുത്തുന്ന രീതിയിൽ സന്ദർശനം ക്രമീകരിക്കണമെന്ന ആവശ്യം ബാപ്സിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. എന്നാൽ ഇത്തരം നിബന്ധനകൾ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും എസ്.ഇ.ടി.ഇ വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങൾ കാരണമാണ് ടവർ അടച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

സംഭവത്തിൽ ബി.എ.പി.എസ് ഖേദം പ്രകടിപ്പിച്ചു. സംഘത്തിന്റെ വലുപ്പം കണക്കിലെടുത്ത് മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സാധാരണ പ്രവർത്തനസമയം ആരംഭിക്കുന്ന ഘട്ടത്തിൽ സന്ദർശനം ക്രമീകരിച്ചതെന്ന് സംഘടന അറിയിച്ചു. ആരെയും ഈഫൽ ടവറിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

സംഭവത്തെ പാരിസ് മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ അപലപിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കാതെ എല്ലാവർക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രവർത്തിക്കാനും കഴിയേണ്ട ഇടമാണ് ഈഫൽ ടവറെന്നും ഇത്തരം നിബന്ധനകൾ അംഗീകരിച്ചത് സ്വീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

ഫ്രഞ്ച് ദേശീയ അസംബ്ലി അധ്യക്ഷ യായൽ ബ്രോൺ-പിവെയും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശ സന്ദർശകരുടെ ആവശ്യങ്ങൾക്കായി വനിതകളോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം പാരിസിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബി.എ.പി.എസ് ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ക്ഷേത്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ബി.എ.പി.എസിന്‍റെ ഈഫൽ ടവർ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eiffel Tower Closed Over BAPS
Next Story