ഗസ്സക്കായി ഭക്ഷണം ‘കടലിലെറിഞ്ഞ്’ ഈജിപ്തുകാർ
text_fieldsകൈറോ: ഗസ്സക്കാർക്ക് ലഭിക്കാനായി കുപ്പികളിലും പൊങ്ങിക്കിടക്കുന്ന പാത്രങ്ങളിലും ഭക്ഷണവും വെള്ളവും കടലിലെറിഞ്ഞ് ഈജിപ്തുകാർ. ഇത് ഗസ്സയിൽ എത്തുമോ എന്ന് ഉറപ്പില്ലെങ്കിലും തിരമാലയിൽ ഗസ്സ തീരത്ത് അടിയുമെന്ന പ്രതീക്ഷയിൽ പ്രതീക്ഷയോടെ ഏറ് തുടരുകയാണ് ആയിരങ്ങൾ.
പോഷകാഹാര കുറവുകൊണ്ട് മരണത്തോടടുത്ത കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗസ്സയിലെ ചികിത്സ കേന്ദ്രങ്ങൾ. അവിടെയും അവർക്ക് നൽകാൻ ഭക്ഷണമോ മരുന്നോ ഇല്ല. ഗസ്സയിൽ നാലിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നതായാണ് സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ റിപ്പോർട്ടിൽ പറയുന്നത്.
വെള്ളിയാഴ്ച ഒരു കുഞ്ഞുകൂടി പട്ടിണി കാരണം മരിച്ചു. ഇതോടെ പട്ടിണി മരണം 122 ആയി. 24 മണിക്കൂറിനിടെ 62 ഫലസ്തീനികൾ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

