Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്തിൽ ബസ് ട്രക്കിലിടിച്ച് 17 മരണം
text_fieldsbookmark_border
കൈറോ: ഈജിപ്തിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 17 പേർ മരിച്ചു. ന്യൂ വാലി പ്രവിശ്യയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
26 ആംബുലൻസുകളിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലും മോർച്ചറികളിലും എത്തിച്ചത്.
റോഡരികിൽ നിർത്തിയിട്ട ട്രക്കിൽ ബസ് ഇടിച്ച് കയറുകയായിരുന്നു.
Next Story

