ഇൗജിപ്തിൽ തകർന്ന കെട്ടിടാവശിഷ്ടത്തിൽനിന്നും ജീവനോടെ കുരുന്ന്
text_fieldsൈകറോ: ഇൗജിപ്തിൽ തകർന്ന കെട്ടിടത്തിനടിയിൽപെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. ഇതിനിടെ, പ്രതീക്ഷ പകരുന്ന ഒരു വാർത്തയും സംഭവ സ്ഥലത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലംപതിച്ച കൂറ്റൻ കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്നും ആറു വയസ്സുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസം സുരക്ഷ സേന രക്ഷപ്പെടുത്തി.
കുഞ്ഞിെൻറ മാതാവും പിതാവും സഹോദരിയും മരിച്ചതായും സഹോദരനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങി 26 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കെട്ടികം തകരാനുള്ള കാരണങ്ങൾ ഇനിയും വ്യക്തമല്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

