വീണ്ടും ഇബോള; കോംഗോയിൽ 65 മരണം
text_fieldsയു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ബെയ്ജിങ്ങിലെ ടെംപിൾ ഓഫ് ഹെവൻസിന് മുന്നിൽ
കിൻഷാസ: ആറ് വർഷത്തെ ഇടവേളക്കുശേഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വീണ്ടും ഇബോള വൈറസ് ബാധ. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വൈറസ് ബാധിച്ച് 65 മരണം റിപ്പോർട്ട് ചെയ്തു. ഇട്ടൂറി എന്ന പ്രവിശ്യയിലാണ് 250ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണിതെന്നതിനാൽ ഇതര രാജ്യങ്ങളിലും ആശങ്ക ഉയർന്നിരിക്കുകയാണ്.
രോഗബാധ തടയുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആഫ്രിക്ക ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ അറിയിച്ചു. കോവിഡിനേക്കാൾ മരണ നിരക്കുള്ള വൈറസ് ബാധയാണ് ഇബോള. മൊത്തം കേസുകളിൽ മൂന്നര ശതമാനം വരെയാണ് കോവിഡ് മരണ നിരക്കെങ്കിൽ ഇബോളയുടേത് 25 ശതമാനത്തിൽ കൂടുതൽ വരും. ചില ഘട്ടങ്ങളിൽ അത് 90 ശതമാനംവരെ പോയിട്ടുണ്ട്.
1979ൽ ഇബോള വൈറസിനെ കണ്ടെത്തിയതിനുശേഷം കോംഗോയിൽ ഇത് 16ാം തവണയാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവിൽ രോഗത്തിന് വാക്സിൻ കണ്ടെത്തിയിട്ടുണ്ട്. 2014-16 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ ഇബോള ബാധയേറ്റ 28,000 പേരിൽ 11,000 ആളുകളും മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

