Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈസ്റ്റർ ഭീകരാക്രമണം ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ അറിവോ​ടെ? ​അന്വേഷണത്തിന്​ ഉത്തരവിട്ട്​ സർക്കാർ
cancel
Homechevron_rightNewschevron_rightWorldchevron_rightഈസ്റ്റർ ഭീകരാക്രമണം...

ഈസ്റ്റർ ഭീകരാക്രമണം ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ അറിവോ​ടെ? ​അന്വേഷണത്തിന്​ ഉത്തരവിട്ട്​ സർക്കാർ

text_fields
bookmark_border

കൊളംബോ: ശ്രീലങ്കയിൽ 260ലേറെ പേരുടെ മരണത്തിനിടയാക്കി 2019ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന്​ ആരോപണം ശക്​തമായതോടെ പ്രസിഡന്‍റ്​ ഗോടബയ രാജപക്​സെ അന്വേഷണത്തിന്​ ഉത്തരവിട്ടു.

. രഹസ്യാന്വേഷണ വിഭാഗവും ആക്രമണം നടത്തിയ ഭീകര സംഘടനയും തമ്മിലെ ബന്ധം അന്വേഷിക്കാനാവശ്യപ്പെട്ട്​ ശ്രീലങ്കൻ കാതലിക്​ ചർച്ച്​ പ്രസിഡന്‍റിന്​ കത്തെഴുതിയിരുന്നു. ഐ.എസുമായി ബന്ധ​മുള്ളവരെന്ന്​ അവകാശപ്പെട്ട രണ്ട്​ പ്രാദേശിക സംഘടനകളാണ്​ ആക്രമണം നടത്തിയത്​. ക്രിസ്​ത്യൻ ദേവാലയങ്ങൾ, പ്രമുഖ ഹോട്ടലുകൾ എന്നിവക്കു നേരെ ആറ്​ സ്​ഫോടനങ്ങളാണ്​ നടന്നത്​. ഒരു ഹോട്ടലിൽ സ്​ഫോടന​ത്തിനെത്തിയ ആൾ പിന്നീട്​ സ്വയം സ്​ഫോടനം നടത്തി ആത്​മഹത്യ ചെയ്​തു.

ആക്രമണം ഉടനുണ്ടാകുമെന്ന്​ നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ പ്രസിഡന്‍റ്​ മൈത്തിരിപാല സിരിസേന ആവശ്യമായ കരുതൽ നടപടി സ്വീകരിച്ചില്ലെന്നും സഭ നൽകിയ കത്തിൽ കുറ്റപ്പെടുത്തുന്നു.

മുസ്​ലിം തീവ്രവാദി സംഘടനകളോട്​ അന്നത്തെ പ്രധാന മന്ത്രി റനിൽ വിക്രമസിംഗെ മൃദുനയം സ്വീകരിച്ചിരുന്നതായും ആക്രമണ സാധ്യത മുൻകൂട്ടി അറിഞ്ഞ 11 പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി വേണമെന്നുമായിരുന്നു സഭാ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Easter bombingsSri Lanka investigationspy agencies
News Summary - Easter bombings: Sri Lanka probes charges against spy agencies
Next Story