Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ ഭൂകമ്പം; അഞ്ചു...

ഇറാനിൽ ഭൂകമ്പം; അഞ്ചു മരണം; യു.എ.ഇയടക്കം ഗൾഫ്​ രാജ്യങ്ങളിലും പ്രകമ്പനം

text_fields
bookmark_border
iran earthquake
cancel
camera_alt

ഇ​റാ​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ല​യാ​യ ഹു​ർ​മു​സ്ഗാ​നി​ലുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

Listen to this Article

തെ​ഹ്റാ​ൻ: ഇ​റാ​ന്റെ ദ​ക്ഷി​ണ മേ​ഖ​ല​യാ​യ ഹു​ർ​മു​സ്ഗാ​നി​ലുണ്ടായ വ​ൻ ഭൂ​ക​മ്പ​ത്തി​ൽ ക​ന​ത്ത നാ​ശം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ അ​ഞ്ചു പേ​രുടെ മ​രണം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ര​ണ്ടു തു​ട​ർ ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തി​ന്റെ പ്ര​ക​മ്പ​നം അ​യ​ൽ രാ​ജ്യ​മാ​യ യു.​എ.​ഇ​യി​ലും മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്താ​നി​ലെ പ​ക്തി​ക​യി​ലു​ണ്ടാ​യ വ​ൻ ഭൂ​ച​ല​ന​ത്തി​ൽ 1,000ലേ​റെ പേ​ർ മ​രി​ച്ചി​രു​ന്നു. 2003ലാ​ണ് ഇ​റാ​നി​ൽ ഇ​തി​ന് മു​മ്പ് ഏ​റ്റ​വും ക​ന​ത്ത ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. ബാ​മി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 30,000 ലേ​റെ പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എൻ.സി.എം) ഉദ്ദരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്​ ചെയ്​തു. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്​മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

യു.എ.ഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എൻ.സി.എം വ്യക്​തമാക്കി. സൗദി അറേബ്യ, ഒമാൻ, ബഹ്​റൈൻ, ഖത്തർ, പാകിസ്താൻ, അഫ്​ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsearthquake iranUAEEarthquake in gulf
News Summary - Earthquake strikes southern Iran, light tremors felt in Gulf region
Next Story