Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്വാട്ടിമാലയിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസിലെ ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗ്വാട്ടിമാലയുടെ തെക്കൻ തീരത്തിനടുത്തുള്ള മസാഗ്വയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 99.6 കി.മീ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അയൽരാജ്യമായ എൽ സാൽവഡോറിലും പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും അധികൃതർ സുനാമി മുന്നറിയിപ്പുകളും നൽകിയിട്ടില്ല.
നേരത്തെ യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 5.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

