മ്യാൻമറിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി
text_fieldsനയ്പിഡാവ്: മ്യാൻമറിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഞായറാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
മ്യാൻമറിലെ നിശ്ചിത മേഖലയിൽ ഭൂമിക്കടിയിൽ 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച 95 കിലോമീറ്റർ ആഴത്തിൽ മറ്റൊരു ഭൂകമ്പവും ഉണ്ടായിരുന്നു. തുടർന്ന് റിക്ടർ സ്കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
നിലവിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ജീവഹാനിയോ റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും തുടർച്ചയായുണ്ടാകുന്ന പ്രകമ്പനങ്ങൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പസഫിക് റിംഗ് ഓഫ് ഫയറിന് സമീപം സ്ഥിതി ചെയ്യുന്നതിനാൽ മ്യാൻമറിൽ ഭൂചലന, സുനാമി സാധ്യത കൂടുതലാണ്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ചെറിയ തോതിലുള്ള ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

