Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ ഭൂചലനം;...

പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

text_fields
bookmark_border
earthquake 987897
cancel

പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടത്തിന്‍റെയും ആളപായത്തിന്‍റെയോ കണക്കുകൾ ലഭ്യമായിട്ടില്ല.

ബലൂചിസ്താൻ മേഖലയിലെ നോഷ്കിക്ക് സമീപമാണ് ഭൂചലനം. ഭൂനിരപ്പിൽ നിന്ന് 10 കി.മീ ആഴത്തിലാണ് പ്രഭവകേന്ദ്രം.

4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, തിങ്കളാഴ്ച പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായിരുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയായിരുന്നു പ്രഭവകേന്ദ്രം. ഇതിന്‍റെ ഭാഗമാകാം ഇപ്പോഴത്തെ ഭൂചലനമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakePakistanLatest News
News Summary - Earthquake of 4.0 magnitude hits Pakistan
Next Story