Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; 26 മരണം

text_fields
bookmark_border
പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; 26 മരണം
cancel

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു. ഇതില്‍ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

പടിഞ്ഞാറന്‍ ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണാണ് മരണങ്ങളെന്ന് പ്രവിശ്യ വക്താവ് ബാസ് മുഹമ്മദ് സര്‍വാരി പറഞ്ഞു. മുഖര്‍ ജില്ലയിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

2015ല്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യത്ത് 280 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - earthquake in Western Afghanistan, 26 dead
Next Story