Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെക്കന്‍...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

text_fields
bookmark_border
തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി
cancel

മനില: തെക്കന്‍ ഫിലിപ്പീന്‍സിൽ വന്‍ ഭൂചലനം. റിക്ടർസ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി. ആഴ്ചകൾക്ക് മുമ്പ് ഭൂചലനമുണ്ടായ മിന്ദനാവോ തീരത്താണ് വീണ്ടും ചലനമിണ്ടായത് . അന്ന് 80ഓളം പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. ഭൂചലനത്തെ തുടർന്ന് ആളപായമോ സുനാമി മുന്നറിയപ്പുകളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ജൂൺ എട്ടിന് ഉണ്ടായ ഭൂചലനത്തിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ദക്ഷിണ മിന്ദനാവോയിലെ ഏഴര ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരുന്നത്. നഗരത്തിലെ മൂന്ന് നിലകളുള്ള ഒരു റസ്റ്റാറന്റ് കെട്ടിടം പൂർണമായും തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ‍്യമത്തിൽ പുറത്തുവന്നിരുന്നു. ഭൂചലനത്തെ തുടർന്ന് മേഖലയിലും അയൽ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരകളുയരുമെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട്, ഭീഷണി ഒഴിവായതായി അധികൃതർ അറിയിച്ചു. ഭൂചലനത്തിനുശേഷം പരമാവധി മുക്കാൽ മീറ്റർ ഉയരത്തിലേ തിരകളുയർന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquakemanilaphilipines
News Summary - Earthquake in Southern Philippines: 6.5 magnitude recorded
Next Story