ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
text_fieldsടോക്യോ: താജികിസ്താനിലുംവടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലുമുണ്ടായ ഭൂചലനത്തിന് പിന്നാലെ ജപ്പാനിൽ വൻ ഭൂചലനം. ശനിയാഴ്ച രാത്രി 11.08 നാണ് ജപ്പാെൻറ വടക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ടോക്യോയെ കൂടാതെ തൊഹോകു മേഖലയിലെ മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂചലനമാണിതെന്ന് ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജപ്പാനിലെ മെയിൻലാൻറ് പൊലീസ് അറിയിച്ചു.
എറ്റോറോഫു ദ്വീപിന് കിഴക്ക് സമുദ്രോപരിതലത്തിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. തർക്കഭൂമിയെന്ന് ജപ്പാൻ അവകാശപ്പെടുന്ന, നിലവിൽ റഷ്യയുടെ കൈവശമുള്ള പ്രദേശമാണിത്.
ലോകത്താകമാനം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആറോ അതിൽ കൂടുതലോ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിെൻറ 20 ശതമാനവും ജപ്പാനിലാണുണ്ടായത്.

